കമ്പ്യൂട്ടർ മാനും വ്യഞ്ജനാക്ഷരവും; കൗതുകമായി പേരിൽ വ്യത്യസ്തത തേടുന്നവർ

July 16, 2021

‘മകൾക്ക് ഇടാൻ ഒരു പേര് പറയാമോ… പേര് സിംപിൾ ആണെങ്കിലും വിരളമായിരിക്കണം..’ഇങ്ങനെ അഭിപ്രായം ചോദിക്കുന്നവർ നമുക്ക് സുപരിചിതമായിരിക്കും. കാരണം എന്തിലും ഏതിലും അല്പം വ്യത്യസ്തത തേടുന്നവരാണ് ഇന്നത്തെ തലമുറക്കാർ. എന്നാൽ ചില പേരുകൾ ഒക്കെ കേൾക്കുമ്പോൾ കൗതുകവും അത്ഭുതവുമൊക്കെ തോന്നാറില്ലേ…അത്തരക്കാർക്കിടയിൽ ശ്രദ്ധ നേടുകയാണ് കമ്പ്യൂട്ടർ മാനും വ്യഞ്ജനാക്ഷരവുമൊക്കെ. ‘കമ്പ്യൂട്ടർ മാൻ’..ഇത് കേട്ട് ഇങ്ങനെയൊക്കെ ഒരാൾക്ക് പേരിടുമോ എന്ന ചിന്തിക്കുന്നവരും ഉണ്ടാകും. എങ്കിൽ അങ്ങനെ പേരുള്ള ഒരാളുണ്ട് കമ്പ്യൂട്ടർ മാൻ ഡിയോളോള ലിം എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.

ഫിലിപ്പെൻസിലെ ആൽബെ എന്ന പ്രദേശത്താണ് കമ്പ്യൂട്ടർ മാൻ ഡിയോളോള ലിം ജനിച്ചത്. വൈ 2 കെ ബഗിനോടുള്ള സ്നേഹത്തിന്റെ പ്രതീകമായാണ് ലിംമിന് പിതാവ് കമ്പ്യൂട്ടർ മാൻ എന്ന് പേരിട്ടത്. അതേസമയം എവിടെ ചെന്നാലും താൻ പേര് പറയുമ്പോൾ ആളുകൾക്ക് കൗതുകമാണ് എന്നാണ് ലിം പറയുന്നത്. അതിന് പുറമെ ഇതാണ് പേര് എന്നറിയുമ്പോൾ അവരോട് പേരെങ്ങനെ വന്നുവെന്ന് വിശദീകരിക്കേണ്ടതായി വരുമെന്നും ലിം പറയുന്നു

അതേസമയം സ്വന്തം പേരിൽ ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങാൻ ലിമിന് കഴിയാറില്ല. കമ്പ്യൂട്ടർ മാൻ എന്ന് പേര് ഇടുമ്പോൾ കമ്പനിയോ ഓർഗനൈസേഷനോ ആയി അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനാണ് ഫേസ്ബുക്ക് ആവശ്യപ്പെടുക.

Read also:വീല്‍ ചെയറിലാണ് ജീവിതം; ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കായി തളരാതെ കൃഷി ചെയ്യുന്ന പെണ്‍കരുത്ത്

കമ്പ്യൂട്ടർ മാൻ എന്ന പേരിന് പുറമെ ഇത്തരത്തിൽ വിചിത്രമായ നിരവധി പേരുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അടുത്തിടെ ഗ്ലൈൻ‌നൈൽ ഹിൽ‌ഹൈർ യെസിഗൈൽ (Glhynnyl Hylhyr Yzzyghyl) അഥവാ വ്യഞ്ജനാക്ഷരമെന്ന് ഒരു കുഞ്ഞിന് പേരിട്ടതും മാധ്യമശ്രദ്ധ നേടിയിരുന്നു. ഡ്രിങ്ക് വാട്ടർ റിവേറ, മാക്രോണി 85, സ്പാഗെട്ടി 88, സിന്‍സിയേര്‍ലി യുവർസ് 98, ചീസ് പിമിയന്റോ, പാർമെസൻ ചീസ്, ഹൈപ്പർടെക്സ്റ്റ് മാർക്ക്അപ്പ് ലാംഗ്വേജ് അല്ലെങ്കിൽ എച്ച്ടിഎംഎൽ തുടങ്ങി രസകരമായ പേരുള്ളവർ നിരവധിയാണ്.

Story Highlights:Meet Man named ‘Computer Man’