വീല്‍ ചെയറിലാണ് ജീവിതം; ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കായി തളരാതെ കൃഷി ചെയ്യുന്ന പെണ്‍കരുത്ത്

July 16, 2021
Inspirational life story of disabled Indra

ചിലര്‍ നമുക്ക് മാതൃകയാവാറുണ്ട്. അതും സ്വന്തം ജീവിതംകൊണ്ട്. ജീവിതത്തിലെ വെല്ലുവിളികളേയും പ്രതിസന്ധികളേയും അതിജീവിച്ചുകൊണ്ട് ഉയര്‍ന്ന് പറക്കാന്‍ കരുത്ത് നല്‍കാറുണ്ട് ഇത്തരം ജീവിത മാതൃകകള്‍. ഇന്ദ്ര എന്ന പെണ്‍കരുത്തും സ്വന്തം ജീവിതംകൊണ്ട് അനേകര്‍ക്ക് മാതൃകയാകുന്നു.

വീല്‍ചെയറിലാണ് വര്‍ഷങ്ങളായി ഇന്ദ്രജ. നാലാം വയസ്സുമുതല്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള അഭയ കേന്ദ്രത്തിലായിരുന്നു ഇവര്‍. അതുകൊണ്ടുതന്നെ അഭയകേന്ദ്രത്തില്‍ കഴിയുന്ന കുഞ്ഞുങ്ങളുടെ മാനസിക വിഷമതകള്‍ എല്ലാം ഇന്ദ്രയ്ക്കറിയാം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി തമിഴ്‌നാട്ടിലെ സിരുനല്ലൂരില്‍ പ്രേം ഇല്ലം എന്നൊരു സംഘടന നടത്തുന്നുണ്ട് ഇന്ദ്ര. 36 വയസ്സുകാരിയായ ഇന്ദ്രയുടെ പ്രേം ഇല്ലത്തില്‍ നിരവധി കുട്ടികളുണ്ട്.

കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കുന്നതിനായി 2019- മുതല്‍ ഇന്ദ്ര കൃഷി ആരംഭിച്ചു. ജൈവരീതിയാണ് കൃഷിയില്‍ അവര്‍ പിന്‍തുടരുന്നത്. പ്രേം ഇല്ലത്തിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി മാത്രമല്ല സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കുമെല്ലാം കൃഷി ചെയ്‌തെടുക്കുന്ന വിളകള്‍ ഇന്ദ്ര നല്‍കാറുണ്ട്.

Read more: സമൂഹമാധ്യമങ്ങളിലെ രുചിയിടങ്ങള്‍ കീഴടക്കിയ ചോക്ലേറ്റ് പരുന്ത്: വിഡിയോ

പോളിയോ രോഗത്തെ തുടര്‍ന്നാണ് അഞ്ചാം വയസ്സില്‍ ഇന്ദ്ര വീല്‍ ചെയറിലായത്. എന്നാല്‍ അവര്‍ എഴുത്തും വായനും എല്ലാം പഠിച്ചിട്ടുണ്ട്. പത്താം ക്ലാസിലും ഉന്നത വിജയം നേടിയ ഇന്ദ്ര ബിരുദവും ബിരുദാന്തര ബിരുദവും സ്വന്തമാക്കി. പുസ്തകങ്ങളോടും അടുപ്പം സൂക്ഷിക്കുന്നു ഇന്ദ്ര. വീല്‍ ചെയറിലാണെങ്കിലും കൃഷിയുടെ കാര്യങ്ങളെല്ലാം ഇന്ദ്ര ചെയ്യുന്നു. മറ്റ് ജോലിക്ക് പോകണമെന്ന ആഗ്രം ഒന്നും ഇന്ദ്രയ്ക്കില്ല. പ്രേം ഇല്ലത്തിലെ കുഞ്ഞുങ്ങള്‍ക്ക് മികച്ച സംരക്ഷണം നല്‍കണം എന്നത് മാത്രമാണ് അവരുടെ ആഗ്രഹം. അതുകൊണ്ടുതന്നെയാണ് കുഞ്ഞുങ്ങള്‍ക്കായി വീല്‍ചെയറിലിരുന്നും ഇന്ദ്ര കൃഷി ചെയ്യുന്നത്….

Story highlights: Inspirational life story of disabled Indra