61-ാം ജന്മദിനത്തില്‍ 61 കിലോമീറ്റര്‍; പ്രായത്തെ ഓടിത്തോല്‍പിച്ച് സുനില്‍കുമാര്‍

January 4, 2024

പിറന്നാള്‍ ദിനത്തില്‍ വേറിട്ട ആഘോഷവുമായി അ​മ​ര​മ്പ​ലം സ്വ​ദേ​ശി പി.സി സുനില്‍കുമാര്‍. 61-ാം ജന്മദിനത്തില്‍ 61 കിലോമീറ്റര്‍ ഓടിത്തീര്‍ത്താണ് വേറിട്ട ആഘോഷം. പ്രായം ഓർത്താണോ അതോ പ്രായം മറന്നാണോ അദ്ദേഹം ഓടുന്നതെന്ന് ചേദിച്ചാൽ അതിന് രണ്ട് ഉത്തരമാണുള്ളത്. ഓ​രോ പിറന്നാൾ ദിനത്തിലും ത​ന്റെ പ്രായത്തിനൊത്ത കി​ലോ​മീ​റ്റ​റാ​ണ് സുനിൽ കുമാർ ഓടുന്നത്. അങ്ങനെ നോക്കിയാൽ അതൊരു ഓർമ്മപ്പെടുത്തലാണ്. മറിച്ച് ഈ പ്രായത്തിൽ ‍61 കിലോമീറ്റർ ഓടിത്തീർക്കുക എന്നത് പ്രായം മറന്നുള്ള ഓട്ടമാണ്. ( Sunilkumar celebrated his birthday by running 61 km )

റി​ട്ട. അ​സി. എ​ക്സൈ​സ് ഓ​ഫി​സ​റാ​യ സു​നി​ൽ കു​മാ​റിന് ഓട്ടം ഒരു ഹരമാണ്. ഇന്നലെയാണ് അദ്ദേഹത്തിന് 61 വയസ് തികഞ്ഞത്. എക്സൈസ് വകുപ്പിൽ നിന്ന് വിരമിച്ച ശേഷം പ്രായത്തിനൊത്ത അത്രയും കിലോമീറ്റർ ഓടിയാണ് പിറന്നാൾ ആഘോഷം. ആ പതിവിന് ഇത്തവണയും മാറ്റമുണ്ടായില്ല. ആഘോഷത്തിന്റെ ഭാ​ഗമായി 61 കിലോമീറ്ററാണ് ഓടിയത്.

പുലർച്ചെ രണ്ട് മണിയോടെയാണ് പൂക്കോട്ടുംപാടം ടൗണിൽ നിന്നാണ് ഓട്ടം ആരംഭിച്ചത്. അ​മ​ര​മ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ അ​ബ്ദു​ൽ ഹ​മീ​ദ് ല​ബ്ബ ഓ​ട്ടം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. വാണിയമ്പലം, വ​ണ്ടൂ​ർ, നി​ല​മ്പൂ​ർ, ചു​ങ്ക​ത്ത​റ, എ​ട​ക്ക​ര, മൂ​ത്തേ​ടം, ക​രു​ളാ​യി വഴി 61 കിലോമീറ്റർ പൂർത്തിയാക്കി രാവിലെ 8.30 ഓടെ പൂക്കോട്ടുംപാടത്താണ് ഓട്ടം അവസാനിപ്പിച്ചത്.

ജീവിതശൈലി രോ​ഗങ്ങളുമായി ബന്ധപ്പെട്ട നിരവധിയാളുകളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അതുകൊണ്ടുതന്നെ പൊതുജനങ്ങളിലേക്ക് വ്യായാമത്തിന്റെ പ്രാധാന്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കായിക താരം കൂടിയായ സു​നി​ൽ​കു​മാ​ർ വ്യ​ത്യ​സ്ത​മാ​യി ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്. ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ സുനിൽകുമാറിനെ സ​ൺ റൈ​സ​സ് കൂ​ട്ടാ​യ്മ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ആ​ദ​രി​ച്ചു.

Read Also : ‘ഹാവൂ ആശ്വാസമായി’; അമ്മയുടെ കൈകളിലുറങ്ങുന്ന കുട്ടിക്കൊമ്പന്റെ വൈറൽ ചിത്രം!

2019‍-ലാണ് സു​നി​ൽ കു​മാ​ർ എ​ക്സൈ​സ് വ​കു​പ്പി​ൽ​നി​ന്ന് അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി വിരമിച്ചത്. അതിന് ശേഷം പൂ​ക്കോ​ട്ടും​പാ​ട​ത്ത് സ​ൺ റൈ​സ് റ​ണ്ണേ​ഴ്സ് എ​ന്ന പേ​രി​ൽ ഒരി കായികാരോ​ഗ്യ ​ഗ്രൂപ്പിന് രൂപം നൽകിയിട്ടുണ്ട്. ഈ ​ഗ്രൂപ്പിൽ അം​ഗ​ങ്ങളായിട്ടുള്ള നൂറോളം പൂക്കോട്ടുംപാടം ഹൈസ്കൂൾ മൈതാനത്ത് പരിശീലനം നടത്തുന്നുണ്ട. ഇതിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി സൗജന്യ കായിക പരിശീലനം നൽകാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്.

Story highlights : Sunilkumar celebrated his birthday by running 61 km