‘ഞാനൊരു കൗണ്ടർ അടിച്ചതല്ലേ..’- പക്രുവിനെ പറ്റിക്കാൻ നോക്കിയ മേഘ്‌ന

July 12, 2021

മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിന്റെ ആവേശത്തിരയിളക്കം കൊണ്ടുവന്ന റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. സംഗീതത്തിന്റെ സർഗ്ഗ വേദിയാണ് കുരുന്നുപാട്ടുകാർ ടോപ് സിംഗറിലൂടെ ഒരുക്കുന്നത്. പാട്ടിനൊപ്പം രസകരമായ വിശേഷങ്ങളുമായും കുഞ്ഞു പാട്ടുകാർ സജീവമാണ്.

പാട്ടുവേദിയിലെ പ്രായം കുറഞ്ഞ മത്സരാർത്ഥികളാണ് മിയ, മേഘ്‌ന, ദിയ, ദേവ്ന തുടങ്ങിയവർ. നാലുപേരും ചേർന്നാൽ രസകരമാണ് ഓരോ എപ്പിസോഡും. ഇപ്പോഴിതാ, മേഘ്‌നയെന്ന കുട്ടിക്കുറുമ്പിയുടെ രസകരമായ സംസാരമാണ് ശ്രദ്ധേയമാകുന്നത്.

ഗിന്നസ് പക്രു അതിഥിയായി എത്തിയ എപ്പിസോഡിലാണ് മേഘ്‌ന കൗണ്ടർ മേളവുമായി എത്തിയത്. കണ്ണിന് ജിയോ കണക്ഷൻ എടുക്കാൻ വയ്യേ എന്നൊക്കെ ചോദിച്ച് പക്രുവിനോട് കുശലം പറയുകയാണ് മേഘ്‌ന. ഒടുവിൽ, ഞാനൊരു കൗണ്ടർ അടിച്ചതാണ് എന്നൊക്കെ പറഞ്ഞ് പക്രുവിനെ പറ്റിച്ച സന്തോഷവും പങ്കുവയ്ക്കുകയാണ് മിടുക്കി.

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ ശ്രദ്ധേയ മത്സരാർത്ഥിയാണ് മേഘ്‌ന സുമേഷ്. പാട്ടിനൊപ്പം രസകരമായ സംഭാഷണങ്ങളും കുസൃതിയുമായി മേഘ്‌ന മനസ് കീഴടക്കി. ഓരോ എപ്പിസോഡിലും മേഘ്‌നക്കുട്ടിക്ക് പറയാൻ ഒട്ടേറെ വിശേഷങ്ങളുണ്ട്.

കുട്ടിപ്പാട്ടുകാരിൽ കുറുമ്പുകൊണ്ട് ഇഷ്ടം നേടിയ മത്സരാർത്ഥിയാണ് മേഘ്‌ന സുമേഷ്. ഓഡിഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മുതൽ തന്നെ ശ്രദ്ധേയയായതാണ്‌ മേഘ്‌ന എന്ന കുട്ടിപ്പാട്ടുകാരി. തുടക്കം മുതൽ തന്നെ പെട്ടെന്നുള്ള മേഘ്‌നയുടെ മറുപടികൾ വളരെയധികം ശ്രദ്ധേയമായിരുന്നു.

STORY HIGHLIGHTS- Meghna sumesh funny conversation