നഴ്സറിപാട്ട് പഠിച്ചാൽ യുകെജിയിലെ പുസ്തകങ്ങളും ബാഗും സമ്മാനം; പക്രുവിന് മേഘ്നക്കുട്ടിയുടെ ഓഫർ
പാട്ടിന്റെ അതുല്യ വേദിയിൽ കുസൃതികൊണ്ടും കുറുമ്പുകൊണ്ടും ഹൃദയം കീഴടക്കിയ ഒട്ടേറെ കുരുന്നു ഗായകരുണ്ട്. അതിൽ ഏറെ ആരാധകരുള്ള രണ്ടു മിടുക്കികളാണ് മിയ മെഹകും മേഘ്നയും. ഇരുവരും പാട്ടുവേദിയിൽ എത്തിയാൽ പിന്നെ ചിരി മേളമാണ്. രസകരമായ വിശേഷങ്ങളാണ് ഇരുവർക്കും പങ്കുവയ്ക്കാനുള്ളത്.
ഇപ്പോഴിതാ, ഇടവേളയ്ക്ക് ശേഷം പാട്ടുവേദിയിലേക്ക് എത്തിയിരിക്കുകയാണ് ഇരുവരും. ഫ്ളവേഴ്സ് ടോപ് സിംഗറിന്റെ ഭാഗമായി നടക്കുന്ന മ്യൂസിക് ഉത്സവിലാണ് ഇരുവരും ഒന്നിച്ച് പാടാൻ എത്തിയത്. വേദിയിലേക്ക് എത്തിയ മേഘ്നയുടെ കയ്യിൽ ഒരു കൊച്ചു ബാഗും ഉണ്ട്. ഈ ബാഗ് എന്തിനാണ് എന്ന് എം ജി ശ്രീകുമാർ ചോദിക്കുമ്പോൾ അതിഥിയായി എത്തിയിരിക്കുന്ന പക്രുവിന് കൊടുക്കാനാണ് എന്ന് മേഘ്ന പറയുന്നു.
Read More: മിയക്കുട്ടിയുടെ പാട്ടിലലിഞ്ഞ് ടോപ് സിംഗർ വേദി; മിഴിനിറഞ്ഞ് എംജി ശ്രീകുമാർ
മുൻപ് പാട്ടുവേദിയിൽ ഗിന്നസ് പക്രു എത്തിയപ്പോൾ യു കെ ജി പുസ്തകങ്ങളും ബാഗും കൊടുക്കാമെന്ന് മേഘ്ന പറഞ്ഞിരുന്നു. ഇനി ഒന്നാം ക്ലാസ്സിലേക്കാണ് താനെന്നും അതുകൊണ്ട് ഇതെല്ലം പക്രു ചേട്ടനുള്ളതാണ് എന്നും മേഘ്ന പറയുന്നു. എന്നാൽ, അങ്ങനെ വെറുതെ ഒന്നും മേഘ്നയുടെ ബാഗ് കിട്ടില്ല. അതിനായി ഒരു നഴ്സറി ഗാനം കൂടി പഠിക്കണം. മേഘ്നയും മിയയും ചേർന്ന് ആ പാട്ട് പക്രുവിനെ പഠിപ്പിക്കുകയാണ്. രസകരമായ വിഡിയോ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാകുകയാണ്.
Story highlights- mekhna and miah funny conversation