മിയക്കുട്ടിയുടെ പാട്ടിലലിഞ്ഞ് ടോപ് സിംഗർ വേദി; മിഴിനിറഞ്ഞ് എംജി ശ്രീകുമാർ

July 9, 2021

പാട്ട് വേദിയിൽ പാട്ടും കുസൃതിയും ചിരിയുമൊക്കെയായി സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട കുട്ടി ഗായികയാണ് മിയ മെഹക്. മിയക്കുട്ടിയെന്ന് പ്രേക്ഷകർ വാത്സല്യത്തോടെ വിളിക്കുന്ന ഈ കുഞ്ഞുമിടുക്കി മനോഹരമായ പാട്ടുമായെത്തി ഓരോ തവണയും പാട്ട് വേദിയെ അത്ഭുതപ്പെടുത്താറുണ്ട്. മനോഹരമായ ആലാപനത്തിനൊപ്പം പലപ്പോഴും ഈ കുരുന്നുകളുടെ താളബോധവും വാക്കുകളുടെ ഉച്ഛാരണവും വരെ ശ്രദ്ധ നേടാറുണ്ട്. വാക്കുകൾ നന്നായി പറഞ്ഞുതുടങ്ങും മുൻപ് തന്നെ പാട്ട് പാടിസംഗീത പ്രേമികളുടെ മനം കവർന്ന ഗായകരിൽ ഒരാളാണ് മിയക്കുട്ടിയും. ഇപ്പോഴിതാ വളരെ ബുദ്ധിമുട്ടേറിയ പാട്ട് പോലും അനായാസം പാടി പാട്ട് വേദിയിൽ അത്ഭുതമായി മാറിയിരിക്കുകയാണ് ഈ കൊച്ചുപ്രതിഭ.

ഗായകൻ എം ജി ശ്രീകുമാറിനൊപ്പം വളരെ മനോഹരമായി പാട്ട് പാടുകയാണ് മിയക്കുട്ടി. അത്ഭുതപ്പെടുത്തുന്ന ആലാപനമികവോടെ പാട്ട് പാടുന്ന ഈ കുഞ്ഞുമോളോടൊപ്പം പാട്ട് പാടാൻ കഴിഞ്ഞത് തന്റെ ഭാഗ്യമായി കരുതുന്നു എന്നാണ് എം ജി ശ്രീകുമാർ പറയുന്നത്. അതിനൊപ്പം മിയക്കുട്ടിയുടെ പാട്ട് കേട്ട് എംജിയുടെ കണ്ണുകൾ ഈറനണിയുന്നുമുണ്ട്. കാരണം അത്രമേൽ മനോഹരമായാണ് ഈ കുഞ്ഞുഗായിക ഗാനമാലപിക്കുന്നത്. ടോപ് സിംഗർ വേദിയിലൂടെ ഇരുവരും ചേർന്ന് പാടുന്ന ഈ പാട്ട് കേൾക്കാനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും.

Read also:എന്താണ് സിക്ക വൈറസ്, ലക്ഷണങ്ങൾ എന്തൊക്കെ..?, സിക്ക വൈറസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

പാട്ടിനൊപ്പം കളിയും ചിരിയുമായി എത്തുന്ന മിയക്കുട്ടിയുടെ കുസൃതികൾക്കും ആരാധകർ ഏറെയാണ്. ഫോർട്ട് കൊച്ചി സ്വദേശിനിയായ മിയ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. രസകരമായ സംസാരത്തിലൂടെയാണ് ഈ കൊച്ചുമിടുക്കി ശ്രദ്ധേയയായത്. ഫോർട്ട് കൊച്ചിയിൽ നിന്നും ഫ്‌ളവേഴ്സ് പാട്ടുവേദിയിലേക്ക് എത്തിയ മിയ ജഡ്ജസിന്റെ ചോദ്യങ്ങൾക്ക് നൽകുന്ന മറുപടികളിലൂടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയത്.

Story highlights: Mg sreekumar cries watching miya perfomance