മിയക്കുട്ടിയെ അനുകരിച്ച് എം ജി ശ്രീകുമാർ- രസകരമായ വിഡിയോ

July 2, 2021

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട സംഗീത റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. ഒന്നാം സീസണ് മലയാളികൾ നൽകിയ പിന്തുണ രണ്ടാം സീസണിലും ആവർത്തിക്കുകയാണ്. കുരുന്നു പാട്ടുകാരുടെ വിശേഷങ്ങൾക്കും കുറുമ്പുകൾക്കും ഒട്ടേറെ ആരാധകരും ആസ്വാദകരുമാണുള്ളത്. പാട്ടിനു പുറമെ കുട്ടികളുടെ മറ്റു കഴിവുകൾക്കും മികച്ച പിന്തുണയാണ് പാട്ടുവേദി നൽകുന്നത്. പാട്ടുവേദിയിലെ കുറുമ്പിയാണ് മിയ മെഹക്.

പാട്ടിനൊപ്പം രസകരമായ വിശേഷങ്ങളാണ് മിയക്കുട്ടിക്ക് പങ്കുവയ്ക്കാനുള്ളത്. കുറച്ചുനാളുകളായി മിയയുടെ ശബ്ദത്തിനും സംസാര ശൈലിക്കും ഒരു മാറ്റമുണ്ടായി. സംസാരിക്കുമ്പോഴാണ് ഈ പ്രത്യേക രീതിയിലുള്ള ശൈലി മിയക്കുട്ടിയുടെ ശബ്ദത്തിലേക്ക് കേറി വരുന്നത്. ഇപ്പോഴിതാ, ആ ശബ്ദം അനുകരിക്കുകയാണ് ഗായകനും ടോപ് സിംഗർ സീസൺ 2ലെ വിധികർത്താവുമായ എം ജി ശ്രീകുമാർ. രസകരമായ ഈ അനുകരണമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

Read More: ബിടിഎസ് ഗാനത്തിന് അതിഗംഭീരമായി നൃത്തം ചെയ്യുന്ന റോബോട്ടുകള്‍; ഈ വിഡിയോ അതിശയിപ്പിക്കാതിരിക്കില്ല

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുട്ടി കുരുന്നുകൾ എല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. പാട്ടിനൊപ്പം കളിചിരി മേളവുമായി എത്തുന്ന കുട്ടിക്കുറുമ്പുകളുടെ കുസൃതികൾക്കും ആരാധകർ ഏറെയാണ്. ഫോർട്ട് കൊച്ചിയിൽ നിന്നും പാട്ടുവേദിയിലേക്ക് എത്തിയ മിയ ജഡ്ജസിന്റെ ചോദ്യങ്ങൾക്ക് നൽകുന്ന മറുപടികളിലൂടെയാണ് ശ്രദ്ധേയയായത്.

Story highlights- miah mehak’s new talking style