ബിടിഎസ് ഗാനത്തിന് അതിഗംഭീരമായി നൃത്തം ചെയ്യുന്ന റോബോട്ടുകള്‍; ഈ വിഡിയോ അതിശയിപ്പിക്കാതിരിക്കില്ല

July 2, 2021
Robots dance to BTS’ song viral video

സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള സംഗീത ആസ്വാദകര്‍ക്കും ഏറെ പരിചിതമാണ് ബിടിഎസ്. കൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസിന്റെ ഗംഭീര സംഗീത പ്രകടനങ്ങള്‍ക്ക് ഏറെയാണ് ആരാധകരും. ബിടിഎസ് ഗാനത്തിന് ഗംഭീരമായി നൃത്തം ചെയ്യുന്ന റോബോട്ടുകളുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു.

ഏഴ് റോബോട്ടുകള്‍ ചേര്‍ന്നാണ് നൃത്തം ചെയ്യുന്നത്. അതും ഏറെ രസകരമായി തന്നെ. ‘അയോണിക് ഐ ആം ഓണ്‍ ഇറ്റ്’ എന്ന ഗാനത്തിനാണ് റോബോട്ടുകളുടെ നൃത്തം. റോബോട്ടുകളുടെ രസകരവും കൗതുകമുണര്‍ത്തുന്നതുമായ ചലനങ്ങളാണ് ഈ നൃത്താവിഷ്‌കാരത്തിലെ പ്രധാന ആകര്‍ഷണം.

Read more: ഓമനിച്ച് വളർത്തിയ കോഴികളെ കൊണ്ടുപോകരുതെന്ന് അപേക്ഷിച്ച് കുരുന്ന്; ഒടുവിൽ ഹൃദയംതൊട്ടൊരു യാത്രയയപ്പ്- വിഡിയോ

ആഗോള കാര്‍ നിര്‍മാതാക്കളായ ഹ്യൂണ്ടായ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നൃത്തം ചെയ്യുന്ന റോബോട്ടുകളുടെ വിഡിയോയും ഹ്യൂണ്ടായ് പുറത്തിറക്കിയത്. കൊറിയന്‍ കാര്‍ ബ്രാന്‍ഡിന്റെ ആഗോള അംബാസഡര്‍മാരുകൂടിയാണ് ബിടിഎസ് ബാന്‍ഡ്.

Story highlights: Robots dance to BTS’ song viral video