അലീസിയയ്ക്ക് മുന്നിൽ പ്രൊഫസർ; മണി ഹെയ്‌സ്റ്റ് അഞ്ചാം സീസൺ പ്രേക്ഷരിലേക്ക്, ശ്രദ്ധനേടി വിഡിയോ

July 28, 2021

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് മണി ഹെയ്‌സ്റ്റ് നാലാം ഭാഗം അവസാനിച്ചത്. ഇപ്പോഴിതാ അഞ്ചാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്ന മണി ഹെയ്‌സ്റ്റ് ആരാധകർക്ക് വേണ്ടി പുതിയ സീസണിലെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവത്തകർ. അന്വേഷണ ഉദ്യോഗസ്ഥയായ അലീസിയ സിയേറ പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തി അദ്ദേഹത്തിന് മുന്നിൽ തോക്കുചൂണ്ടി നിൽക്കുന്നതോടെയാണ് നാലാം സീസൺ അവസാനിച്ചത്. ഇപ്പോഴിതാ അലീസിയയുടെ മുന്നിൽ ചങ്ങലയിൽ ബന്ധിക്കപ്പെട്ട് ഇരിക്കുന്ന പ്രൊഫസറെയാണ് വിഡിയോയിൽ ദൃശ്യമാകുന്നത്.

രണ്ട് ഭാഗങ്ങളായാണ് അഞ്ചാം സീസൺ പ്രേക്ഷകരിലേക്ക് എത്തുക. ആദ്യ ഭാഗം സെപ്തംബർ മൂന്നിനും രണ്ടാം ഭാഗം ഡിസംബർ മൂന്നിനുമായിരിക്കും റിലീസ് ചെയ്യുക. അതേസമയം, അഞ്ചാം ഭാഗത്തോടെ ‘മണി ഹെയ്‌സ്റ്റ് അവസാനിക്കുകയാണ്. സീരീസിലെ ഏറ്റവും സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് ഇത്തവണ പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

സ്പാനിഷ് വെബ് സീരീസ് മണി ഹെയ്‌സ്റ്റ് ഇന്ത്യയിൽ ഉൾപ്പെടെ നിരവധി ആരാധകരെ നേടിയെടുത്തതാണ്. സീരിസിലെ ഓരോ കഥാപാത്രങ്ങൾക്കും ലോകമെമ്പാടും ഒട്ടേറെ ആരാധകരുണ്ട്. അതിൽ ഏറ്റവും ശ്രദ്ധനേടിയ കഥാപാത്രം പ്രൊഫസറായി വേഷമിട്ട അൽവാരോ മോർട്ടെയാണ്. അതേസമയം അവസാന സീസൺ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം അൽവാരോ മോർട്ടെ പങ്കുവെച്ച കുറിപ്പും സോഷ്യൽ ഇടങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ വൈകാരികമായാണ് താരം കുറിപ്പ് പങ്കുവെച്ചത്. 

Read also:മെഡൽ നഷ്ടമായി, എങ്കിലും മരിയക്കിത് സന്തോഷദിനം; വൈറലായി ഒരു വിവാഹാഭ്യർത്ഥന

ഒരുവർഷത്തിനു ശേഷമാണ് അഞ്ചാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുന്നത്. അലക്സ് പീനയാണ് സീരിസിന്റെ സംവിധായകൻ. ഇറ്റ്സിയാർ ഇറ്റുവോ, എസ്ഥർ അസെബോ, നജ്വ നിമ്രി തുടങ്ങിയവരും സീരിസിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Story Highlights: money heist video out