തോപ്പുംപടിയെ വേറൊരു റേഞ്ചാക്കാൻ മൈജി; പുതിയ ഷോറൂം നാളെ പ്രവര്‍ത്തനം ആരംഭിക്കുന്നു

കൊച്ചിയുടെ ഗാഡ്ജറ്റ് സ്വപ്നങ്ങള്‍ക്ക് കൂടുതൽ നിറം പകര്‍ന്ന് തോപ്പുംപടിയിൽ മൈജിയുടെ ഏറ്റവും പുതിയ ഷോറൂം നാളെ മുതൽ പ്രവർത്തനമാരംഭിക്കുന്നു. മികച്ച കളക്ഷനൊപ്പം ആകര്‍ഷകമായ വിലക്കുറവും കൂടിയൊരുക്കിയാണ്
തോപ്പുംപടി കൊച്ചുപള്ളിയ്ക്ക് സമീപമുള്ള കെ.എഫ്. ജോസഫ് ടവറിൽ പുതിയ മൈജി ഷോറൂം പ്രവർത്തന സജ്ജമായിരിക്കുന്നത്. മൈജിയുടെ 92 -ാംമത്തെ ഷോറൂമാണ് പ്രവർത്തനമാരംഭിക്കുന്നത്.
ഏറ്റവും നല്ല ഗാഡ്ജറ്റുകള്‍ക്ക് വേറൊരു റേഞ്ച് ഓഫറുകൾ തോപ്പുംപടിയിലെ മൈജി ഷോറൂമിൽ ഉറപ്പുവരുത്തുന്നു. ഉല്പന്നങ്ങള്ക്ക് കമ്പനി നല്കുന്ന ഓഫറുകള്‍ക്ക് പുറമെ മൈജിയില്‍ മാത്രം ലഭിക്കുന്ന അനവധി ഓഫറുകളുമുണ്ട്. ലോകോത്തര ബ്രാന്‍ഡുകളുടെ ഉല്പന്നങ്ങളാണ് മൈജി ഷോറൂമുകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഉപഭോക്താക്കള്‍ക്കായി നിരവധി ഫിനാന്‍സ് സ്കീമുകള്‍ മൈജിയില്‍ ലഭ്യമാണ്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്/ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോണ്‍, 100% ലോണ്‍ സൗകര്യം തുടങ്ങി വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും. www.myg.in എന്ന വെബ് സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാം. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈജി എക്സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്പന്നങ്ങള് നിങ്ങളുടെ കൈകളിലേക്കുമെത്തുന്നു. ഒപ്പം ഗാഡ്ജറ്റുകൾ വേഗത്തിലും വിശ്വാസ്യതയിലും സർവീസ് ചെയ്യുന്ന മൈജി കെയറും ഷോറൂമുകളുടെ ഭാഗമായി പ്രവർത്തിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കേരളത്തിലുടനീളമുള്ള മൈജി ഷോറൂമുകള്‍ ഉപഭോക്താക്കള്‍ക്ക് വേറൊരു റേഞ്ച് ഷോപ്പിംഗ് അനുഭവം ഒരുക്കുന്നു.
Story highlights- MyG thoppumpadi showroom