‘ലാൽ സിംഗ് ചദ്ദ’യിലൂടെ ബോളിവുഡിലേക്ക് ചേക്കേറാൻ നാഗ ചൈതന്യ
ആമിർ ഖാൻ നായകനാകുന്ന ‘ലാൽ സിംഗ് ചദ്ദ’യുടെ ഷൂട്ടിംഗ് ഇനിയും പൂർത്തിയാകാനുണ്ട്. ചിത്രത്തിൽ നായികയായെത്തുന്നത് കരീന കപൂറാണ്. എന്നാൽ, ഇവർക്ക് പുറമെ നടൻ ഷാരൂഖ് ഖാനും ലാൽ സിംഗ് ചദ്ദയിൽ വേഷമിടുന്നുണ്ട്. അതിഥി വേഷത്തിലാണ് ഷാരൂഖ് ഖാൻ ചിത്രത്തിൽ എത്തുന്നത്. ലാൽ സിംഗ് ഛദ്ദയിലൂടെ തെലുങ്ക് താരം നാഗ ചൈതന്യ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്.
ചിത്രത്തിന്റെ സെറ്റിൽ നിന്ന് ആർമി യൂണിഫോമിലുള്ള ഒരു ചിത്രം നാഗ ചൈതന്യ പങ്കുവെച്ചു. ആമിർ ഖാനും, കിരൺ റാവുവും നാഗ ചൈതന്യയ്ക്ക് ഒപ്പമുണ്ട്. ബാല എന്ന കഥാപാത്രമായാണ് നാഗ ചൈതന്യ എത്തുന്നത്. ഹോളിവുഡ് ഹിറ്റ് ചിത്രമായ ‘ഫോറസ്റ്റ് ഗംപി’ന്റെ റീമേക്കാണ് ‘ലാൽ സിംഗ് ചദ്ദ’. ചിത്രത്തിന്റെ വിഷ്വൽ ഇഫക്റ്റുകൾ കൈകാര്യം ചെയ്യുന്നത് ഷാരൂഖ് ഖാന്റെ സ്ഥാപനമാണ്. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ‘ലാൽ സിംഗ് ചദ്ദ’ ഈ വർഷം ഡിസംബറിൽ പ്രദർശനത്തിനെത്താൻ തീരുമാനിച്ചിരുന്നെങ്കിലും ചിത്രീകരണം വൈകിയതോടെ 2021ലെ ക്രിസ്മസ് വേളയിൽ റിലീസ് ചെയ്യുനാണ് തീരുമാനം.
നിലവിൽ, 2021 ഡിസംബർ 25നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മുൻപ്, 2020 ഡിസംബർ 25നായിരുന്നു ചിത്രത്തിന്റെ റീലിസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കൊവിഡ് സാഹചര്യം കാരണം ചിത്രീകരണം നീളുകയും പറഞ്ഞ സമയത്ത് റിലീസ് സാധ്യമല്ലാത്ത അവസ്ഥയുണ്ടാകുകയും ചെയ്യുകയായിരുന്നു.
Read More: മകൾക്കൊപ്പമുള്ള രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് നിത്യ ദാസ്- വിഡിയോ
ടോം ഹാങ്ക്സിന്റെ ‘ഫോറസ്റ്റ് ഗംപ്’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് ‘ലാൽ സിംഗ് ചദ്ധ’. 1994ൽ റിലീസ് ചെയ്ത ചിത്രം വൻ വിജയമായിരുന്നു. ആമിർഖാൻ പ്രൊഡക്ഷൻസും വയാകോം 18 മോഷൻ പിക്ചേഴ്സും ചേർന്നാണ് ‘ലാൽ സിംഗ് ചദ്ദ ’ ഒരുക്കുന്നത്. അതേസമയം, ആറ് ഓസ്കാർ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ചിത്രം കൂടിയാണ് ‘ഫോറസ്റ്റ് ഗംപ്’. 25 വർഷത്തിന് ശേഷമാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ആമിർ ഖാന്റെ ആരാധകരും ബോളിവുഡ് സിനിമാ ലോകവും വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
Story highlights- Naga Chaitanya and Aamir Khan on the sets of Laal Singh Chaddha