‘മേക്കപ്പ് ചെയ്യുന്നവർക്ക് യാതൊരു വിധത്തിലും സമാധാനം കൊടുക്കില്ല എന്നുറപ്പിച്ചു’- രസകരമായ വിഡിയോയുമായി നവ്യ നായർ

July 13, 2021

നീണ്ട ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് നടി നവ്യ നായർ. മലയാളത്തിലും കന്നഡയിലുമെല്ലാം നിരവധി ചിത്രങ്ങളിലാണ് നവ്യ വേഷമിടുന്നത്. ഒട്ടേറെ ഫോട്ടോഷൂട്ടുകളും ടെലിവിഷൻ പരിപാടികളുമായി സജീവമാണ് നവ്യ നായർ. സമൂഹമാധ്യമങ്ങളിലും സജീവമായ നടി പങ്കുവെച്ച ഒരു വിഡിയോ ശ്രദ്ധേയമാകുകയാണ്.

‘മേക്കപ്പ് ചെയ്യുന്നവർക്ക് യാതൊരു വിധത്തിലും സമാധാനം കൊടുക്കില്ല എന്നുറപ്പിച്ചു ഞാൻ’ എന്ന ക്യാപ്ഷനൊപ്പമാണ് നടി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മേക്കപ്പ് മാനും ഹെയർ സ്റ്റൈലിസ്റ്റുമെല്ലാം നവ്യയെ ഒരുക്കുമ്പോൾ നിർത്താതെ പാട്ടുപാടുകയാണ് താരം. രസകരമായ വിഡിയോക്ക് കമന്റുകളുമായി നിരവധി പേരെത്തി.

മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. 

Read More: 12TH MAN-ൽ മോഹൻലാലിനൊപ്പം വേഷമിടാൻ ആറു പുരുഷന്മാരും ആറു സ്ത്രീകളും ; ഒരുങ്ങുന്നത് മിസ്റ്ററി ത്രില്ലർ

ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നവ്യ യുവജനോത്സവ വേദിയിൽ നിന്നുമാണ് സിനിമയിൽ എത്തിയത്. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് അരങ്ങേറിയ അവസാന നായിക എന്ന് നവ്യ നായരെ വിശേഷിപ്പിക്കാം. 2010 ൽ വിവാഹിതയായ നവ്യക്ക് ഒരു മകനാണുള്ളത്, സായ് കൃഷ്ണ. മകനൊപ്പമുള്ള നിമിഷങ്ങൾ നവ്യ സ്ഥിരമായി ആരാധകരുമായി പങ്കിടാറുണ്ട്.

Story highlights- navya nair instagram video