‘അപകടത്തിൽ ഓർമ്മ നഷ്ടമായിട്ടും മകൻ വിജയ്‌യെ മാത്രം തിരിച്ചറിയും; എല്ലാ പിറന്നാളിനും താരമെത്തും’- നടൻ നാസർ
തമിഴ് സിനിമാലോകത്തെ സംബന്ധിച്ച് ആരാധകരാണ് താരങ്ങളെ വളർത്തുന്നത്. അതുകൊണ്ടുതന്നെ ഒട്ടുമിക്ക അഭിനേതാക്കളും ആരാധകരുമായി ആത്മബന്ധം പുലർത്താറുണ്ട്. അങ്ങനെയൊരാളാണ് നടൻ വിജയ്. ആരാധകർക്ക് സഹായങ്ങൾ എത്തിച്ചും അവർക്കൊപ്പം വളർന്ന നടനാണ് വിജയ്. ഇപ്പോഴിതാ, വിജയ് ആരാധകനായ ഒരു താരപുത്രന്റെ ഹൃദയംതൊടുന്ന അനുഭവം ശ്രദ്ധേയമാകുകയാണ്.
മലയാളികൾക്കും സുപരിചിതനായ നാസറിന് മൂന്ന് മക്കളാണുള്ളത്. അതിൽ മൂത്തയാളായ അബ്‌ദുൾ അസൻ ഫസൽ അപകടത്തെ തുടർന്ന് ഓർമ്മ നഷ്‌ടമായ അവസ്ഥയിലായിരുന്നു. എല്ലാം മറന്നിട്ടും ഒന്നുമാത്രം അബ്ദുളിന്റെ മനസ്സിലുണ്ടായിരുന്നു. അത് വിജയ് ആയിരുന്നു. വിജയെ മാത്രമായിരുന്നു അബ്ദുളിന് ഓർമ്മ ഉണ്ടായിരുന്നത്.
‘മകന്‍ വിജയ്‌യുടെ വലിയ ആരാധകനാണ്. ഇടയ്ക്ക് അവന് വലിയൊരു അപകടം സംഭവിച്ചു. ഓര്‍മ മുഴുവന്‍ നഷ്ടപ്പെട്ടു. ഇന്നും അവന് ഓര്‍മ തിരിച്ചു കിട്ടിയിട്ടില്ല. എന്നാല്‍ അവന് ഇപ്പോഴും ഓര്‍മയുള്ളത് വിജയ്‌യെ മാത്രമാണ്. വിജയ് എന്നു പറഞ്ഞു എപ്പോഴും ബഹളം വയ്ക്കും. അപ്പോഴൊക്കെ അവന്റെ കൂട്ടുകാരൻ വിജയുടെ കാര്യമായിരിക്കും പറയുന്നതെന്നോർത്ത് ഞങ്ങൾ ഗൗനിച്ചില്ല. എന്നാൽ പിന്നീടാണ് മനസിലായത് അത് നടൻ വിജയ് ആയിരുന്നെന്ന്. വിജയ്‌യുടെ പാട്ടു വെച്ചപ്പോഴാണ് അവന്‍ ശാന്തനായത്. വീട്ടിൽ എപ്പോഴും വിജയുടെ പാട്ടുകളാണ്’- നാസർ പറയുന്നു.
Read More: മാലിക്കിൽ തിളങ്ങി കുഞ്ഞുണ്ണിയും; ഒന്നിച്ച് സന്തോഷം പങ്കുവെച്ച് ചക്കപ്പഴം കുടുംബം
ഇക്കാര്യം അറിഞ്ഞതോടെ അബ്ദുളിന്റെ എല്ലാ പിറന്നാളിലും സമ്മാനങ്ങളുമായി വിജയ് എത്താറുണ്ട്. ജീവിതത്തിലേക്ക് മകൻ തിരികെ വരാൻ കാരണം വിജയ് ആണ് എന്നാണ് നാസർ പറയുന്നത്.
Story highlights- nazar about son