‘സാർ ജി, ഞാൻ നിങ്ങളുടെ ഏറ്റവും വലിയ ആരാധികയാണ്’- ഫഹദിനൊപ്പമുള്ള ചിത്രവുമായി നസ്രിയ
മാലിക് മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുമ്പോൾ ഫഹദ് ഫാസിലാണ് ഏറ്റവുമധികം കൈയ്യടികൾ നേടുന്നത്. വിവിധ പ്രായത്തിലുള്ള കഥാപത്രത്തെ അവതരിപ്പിക്കാൻ ശാരീരികമായി വളരെയധികം തയ്യാറെടുപ്പുകൾ ഫഹദ് ഫാസിൽ നടത്തിയിരുന്നു. മാലിക്കിനായി ഫഹദ് നന്നായി ഭാരം കുറച്ചത് സിനിമാപ്രേമികൾക്കിടയിൽ വളരെയേറെ ചർച്ചയായിരുന്നു. എല്ലാവരും ഫഹദിന്റെ പ്രകടനത്തെ പ്രശംസിക്കുമ്പോൾ താരത്തിന്റെ ഏറ്റവും വലിയ ആരാധിക രംഗത്ത് എത്തിയിരിക്കുകയാണ്.
മറ്റാരുമല്ല, നടിയും ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയയാണ് താൻ ഫഹദിന്റെ ഏറ്റവും വലിയ ആരാധികയാണ് എന്ന് കുറിച്ചിരിക്കുന്നത്. ഫഹദിനൊപ്പമുള്ള ചിത്രവും നസ്രിയ പങ്കുവെച്ചിട്ടുണ്ട്. ‘സാർ ജി … ഞാൻ നിങ്ങളുടെ ഏറ്റവും വലിയ ആരാധികയാണ്..ഓരോ ദിവസവും എന്നെ അത്ഭുതപ്പെടുത്തുന്നു. ഞാൻ പക്ഷപാതത്തോടെ സംസാരിക്കുകയല്ല. ഇതൊരു ഫാൻ ഗേൾ മൊമന്റ് സെൽഫിയാണ്’- നസ്രിയ കുറിക്കുന്നു.
മലയാള സിനിമയിലെ പ്രിയ താരദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. ഇരുവരും 2014ലാണ് വിവാഹിതരായത്. കുടുംബങ്ങൾ തമ്മിലുള്ള ആലോചനയിലൂടെയാണ് ഇരുവരും വിവാഹത്തിലേക്ക് എത്തിയത്. ഇരുവരും വിവാഹിതരായിട്ട് ഏഴുവർഷം പിന്നിടുകയാണ്.
Read More: ‘ഹൃദയവനിയിലെ ഗായികയോ…’ സ്റ്റാർ മാജിക് വേദിയിൽ സംഗീത കച്ചേരി ഒരുക്കി ബിനു അടിമാലി
വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും ഇടവേളയെടുത്തപ്പോൾ ഭർത്താവും നടനുമായ ഫഹദ് ഫാസിൽ ഏറ്റവുമധികം നേരിട്ട ചോദ്യം, നസ്രിയയുടെ മടങ്ങിവരവിനെക്കുറിച്ചായിരുന്നു. ‘കൂടെ’ എന്ന ചിത്രത്തിലൂടെ സ്‌ക്രീനിലേക്കും, ‘വരത്തനി’ലൂടെ നിർമാണ രംഗത്തേക്കും നസ്രിയ എത്തി. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സിനിമാ വിശേഷങ്ങളും വീട്ടുവിശേഷങ്ങളുമായി സജീവമാണ് നടി.
Story highlights- nazriya about fahad fasil