ആക്സിഡന്റ് പറ്റിയപ്പോള്‍ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടില്‍ ദുല്‍ഖര്‍ സല്മാന് വഴിയെത്തി; അനുഭവം പങ്കുവെച്ച് നിര്‍മ്മല്‍ പാലാഴി

അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെയും പരിപൂര്ണ്ണതയിലെത്തിക്കുന്ന താരമാണ് ദുല്‍ഖര്‍ സല്മാന്. പിറന്നാള്‍ നിറവിലാണ് താരം. സമൂഹമാധ്യങ്ങളില്‍ നിറയുകയാണ് ദുല്‍ഖര്‍ സല്‍മാനുള്ള പിറന്നാള്‍ ആശംസകള്‍. ദുല്‍ഖര്‍ സല്‍മാന്റെ സ്നേഹാര്‍ദ്രമായ ഒരു ഇടപെടല്‍ പങ്കുവെച്ചുകൊണ്ടാണ് ചലച്ചിത്രതാരം നിര്‍മ്മല്‍ പാലാഴി പിറന്നാള്‍ ആശംസിച്ചത്.
നിര്‍മ്മല്‍ പാലാഴിയുടെ വാക്കുകള്‍
‘സലാല മൊബൈല്‍സ്’എന്ന സിനിമയില്‍ ഒരു ചെറിയ സീനില്‍ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാല്‍ ഞാന്‍ അന്ന് കൂടെ അഭിനയിച്ചിരുന്ന ആള് എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു. പക്ഷെ 2014ല്‍ ആക്സിഡന്റ് പറ്റിയപ്പോള്‍ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടില്‍ dq വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്സ് ഏട്ടന് വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു. നന്ദിയും സ്നേഹവും കടപ്പാടും മാത്രം.ജീവിതത്തില്‍ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു…’
നിരവധി സിനിമകളും ദുല്‍ഖര്‍ സല്‍മാന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളും പ്രേക്ഷകരിലേക്കെത്താന്‍ കാത്തിരിക്കുകയാണ്. മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളിലും ശ്രദ്ധ നേടിയ ചലച്ചിത്രതാരമാണ് ദുല്‍ഖര്‍ സല്മാന്.
Story highlights: Nirmal Palazhi about Dulquer Salmaan