മീരാഭായ് ചാനുവിന്റെ ഒളിമ്പിക്‌സ് പ്രകടനം അനുകരിക്കുന്ന കൊച്ചുമിടുക്കി; അഭിനന്ദനങ്ങളുമായി സോഷ്യല്‍മീഡിയ

July 27, 2021
Mirabai Chanu's cute fan imitating her idol after Olympics win

ഒളിമ്പിക്‌സ് ആവേശം അലയടിക്കുകയാണ് കായികലോകത്ത്. കാണികള്‍ക്ക് പ്രവേശനമില്ലെങ്കിലും ആവേശത്തിന് കുറവില്ല. ടോക്യോ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട നിരവധി കൗതുകക്കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയ മീരാബായ് ചാനു സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയും ശ്രദ്ധ നേടുന്നു.

ഒരു കൊച്ചു മിടുക്കി ചാനുവിനെ അനുകരിക്കുന്നതാണ് ഈ വിഡിയോ. ‘ജൂനിയര്‍ മീരാബായ് ചാനു, ഇതാണ് പ്രചോദനം’ എന്ന അടിക്കുറിപ്പോടെ വെയ്റ്റ്‌ലിഫ്റ്ററും കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവുമായ സതീഷ് ശിവലിംഗമാണ് മിടുക്കിയുടെ വിഡിയോ പോസ്റ്റ് ചെയ്തത്. പിന്നാലെ മീരാബായ് ചാനു വിഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.

Read more: അച്ഛനെയോര്‍ത്ത് ശ്രീനന്ദ് പാടി; വേദിയിലേക്ക് അച്ഛന്റെ സര്‍പ്രൈസ് വരവ്: വിധികര്‍ത്താക്കളുടെ പോലും മിഴി നിറഞ്ഞ നിമിഷം

മീരാബായ് ചാനുവിനെ അനുകരിച്ചുകൊണ്ട് ഈ കൊച്ചുമിടുക്കി ചെറിയ ബാര്‍ബെല്‍ ഉയര്‍ത്തുന്നു. പിന്നിലായി ടെലിവിഷനില്‍ ചാനുവിന്റെ ഒളിമ്പിക്‌സ് മത്സര ദൃശ്യങ്ങളും കാണാം. മെഡലണിഞ്ഞ് കൈ വീശിക്കാണിക്കുകയും ചെയ്യുന്നുണ്ട് ഈ കുരുന്ന്. ടോക്യോ ഒളിമ്പിക്‌സില്‍ 49 കിലോ വെയ്റ്റ് ലിഫ്റ്റിങ്ങിലാണ് മീരാബായ് ചാനു ഇന്ത്യയ്ക്കായി വെള്ളിമെഡല്‍ നേടിയത്.

Story highlights: Mirabai Chanu’s cute fan imitating her idol after Olympics win