‘പത്മ’യിൽ ശ്രുതി രജനികാന്തും; ശ്രദ്ധനേടി ടീസർ

July 26, 2021

നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് പത്മ. സുരഭി ലക്ഷ്മിയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. സിനിമയുടെ രണ്ടാമത്തെ ടീസർ എത്തി. അനൂപ് മേനോനും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചക്കപ്പഴം പരമ്പരയിലൂടെ ശ്രദ്ധേയയായ ശ്രുതി രജനികാന്താണ് പുതിയ ടീസറിലെ ശ്രദ്ധേയ സാന്നിധ്യം.

കഥ, തിരക്കഥ, സംഭാഷണം എന്നിവയ്ക്ക് പുറമെ സംവിധാനവും അനൂപ് മേനോൻ ആണ്. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ശങ്കർ രാമകൃഷ്ണൻ, മെറീന മൈക്കിൾ എന്നിവരും അഭിനയിക്കുന്നുണ്ട്. മഹാദേവൻ തമ്പിയാണ് ഛായാഗ്രഹണം.

പ്രൊഡക്‌ഷന്‍ ഡിസൈനര്‍; ബാദുഷ, കല; ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍; സിയാന്‍ ശ്രീകാന്ത്, സംഗീതം; നിനോയ് വർഗീസ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍; അനില്‍ ജി., ഡിസൈന്‍; ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം; പി. ശിവപ്രസാദ്. അതേസമയം, അനൂപ് മേനോന്‍ ആദ്യമായി സംവിധായകനായ കിംഗ് ഫിഷ് റിലീസിന് ഒരുങ്ങുകയാണ്.  

Read More: ‘ഭയത്തിൽ നിന്ന് കരകയറാൻ സുഹൃത്തുക്കൾ ഞങ്ങളെ സഹായിക്കുന്നു’- അല്ലിയുടെ കവിത പങ്കുവെച്ച് സുപ്രിയ മേനോൻ

അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്തും കൂടി ഒന്നിക്കുന്നുവെന്ന മറ്റൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ദശരഥ വര്‍മ എന്നാണ് ചിത്രത്തില്‍ രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നെയ്മീന്‍ ഭാസി എന്നു വിളിപ്പേരുള്ള ഭാസ്‌കര വര്‍മയെ അവതരിപ്പിക്കുന്നത് അനൂപ് മേനോനാണ്.

Story highlights- padma second teaser