രോഗബാധിതയായ കുഞ്ഞുലൈലയുടെ കിടയ്ക്കക്കരികെ വിവാഹിതരായി മാതാപിതാക്കൾ
രോഗബാധിതയായ കുഞ്ഞുമകളുടെ കിടയ്ക്കരികെ വിവാഹിതരായി ശ്രദ്ധനേടുകയാണ് കരീം റസായിയും ലൂയിസ് റസായിയും. ജനിച്ചപ്പോൾ മുതൽ അപൂർവ ജനിതക രോഗത്തിന് അടിമയാണ് ലൈല. ബ്രിസ്റ്റോളിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇപ്പോൾ ലൈല. മകൾക്കൊപ്പം വിവാഹം നടത്തണമെന്ന ആഗ്രഹം ഉള്ളതിനാൽ ബ്രിസ്റ്റോളിലെ ആശുപത്രിയിൽ വെച്ച് അധികൃതരുടെ സഹായത്തോടെയാണ് വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടത്തിയത്.
പൂക്കളും ബലൂണും കൊണ്ട് അതിമനോഹരമായി ആശുപത്രി അലങ്കരിച്ച ശേഷം കുഞ്ഞു ലൈലയെ ബ്രൈഡ് മെയ്ഡായി ഒരുക്കിയാണ് വിവാഹത്തിനെത്തിച്ചത്. സംഗീതവും വിരുന്നുമൊക്കെയായി അതിമനോഹരമായാണ് വിവാഹത്തിനായി ആശുപത്രി ഒരുക്കിയത്.
അതേസമയം കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് ലൈലയ്ക്ക് ജനിതക രോഗമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചതാണ് കുഞ്ഞുലൈലയെ. അപൂർവ രോഗമായതിനാൽ അസുഖം വേഗത്തിൽ ഭേദമാകാൻ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തത്തിലാണ് കുഞ്ഞുമോളുടെ അരികെ ആശുപത്രിയിൽ വെച്ചുതന്നെ വിവാഹം നടത്താൻ ഈ മാതാപിതാക്കൾ തീരുമാനിച്ചത്.
Story highlights: parents wedding at hospital with rare genetic syndrome baby