സുവർണ്ണ കാലഘട്ടത്തിന്റെ വരവ് -‘പൊന്നിയിൻ സെൽവൻ’ ഒന്നാം ഭാഗം 2022ൽ എത്തും
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ. പൊന്നിയിൻ സെൽവന്റെ 75 ശതമാനം ഷൂട്ടിംഗ് പൂർത്തിയാക്കിയതായി മണിരത്നം അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ബാക്കി ഉടൻ ഹൈദരാബാദിലോ മധ്യപ്രദേശിലോ പൂർത്തിയാക്കും. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടുഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് ‘പി.എസ് 1’ എന്ന് പേര് നൽകിയിട്ടുണ്ട്. അത് 2022 ൽ റിലീസ് ചെയ്യും.
മണിരത്നം ലൈക പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിച്ച പൊന്നിയിൻ സെൽവനിൽ വിക്രം, ജയം രവി, വിക്രം പ്രഭു, തൃഷ കൃഷ്ണൻ, മോഹൻ ബാബു, ഐശ്വര്യ റായ്, ജയറാം എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് ശിവ അനന്ത്. എ. റഹ്മാൻ സംഗീതം ഒരുക്കും. രവി വർമ്മനാണ് ഛായാഗ്രഹണം.
The golden era comes to life! #PonniyinSelvan #PS1 #ManiRatnam @MadrasTalkies_ pic.twitter.com/RHbwDoMv22
— Lyca Productions (@LycaProductions) July 19, 2021
Read More: ‘സാർ ജി, ഞാൻ നിങ്ങളുടെ ഏറ്റവും വലിയ ആരാധികയാണ്’- ഫഹദിനൊപ്പമുള്ള ചിത്രവുമായി നസ്രിയ
കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്.
Story highlights- ponniyin selvan release date