പായലില്‍ വിരിഞ്ഞ ആസിഫ് അലിയുടെ മുഖം; കലാകരനെ പ്രശംസിച്ച് സമൂഹമാധ്യമങ്ങള്‍

July 28, 2021
Portrait of Asif Ali painted with moss

അതിശയിപ്പിക്കുന്ന കലാമികവുകള്‍ പലപ്പോഴും സമൂമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. പ്രത്യേകിച്ച് ചില ക്രിയേറ്റിവിറ്റികള്‍. ചലച്ചിത്ര താരങ്ങളുടെ മുഖചിത്രങ്ങള്‍ കല്ലിലും മണലിലും വരെ സൃഷ്ടിച്ചും കലാകാരന്‍മാര്‍ കൈയടി നേടുന്നു. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് പായലില്‍ വിരിഞ്ഞ ആസിഫ് അലിയുടെ ചിത്രം.

ആസിഫ് അലി തന്നെയാണ് പായല്‍ ഉപയോഗിച്ച് താരത്തിന്റെ മുഖം വരയ്ക്കുന്ന കലാകാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഹഫാന്‍ ബിന്‍ ഹനീഫ് എന്ന കലാകാരനാണ് ഈ ക്രിയേറ്റിവിറ്റിക്ക് പിന്നില്‍. നിരവധിപ്പേര്‍ കലാകാരനെ അഭിനന്ദിക്കുന്നുണ്ട്. വെള്ള പേപ്പറില്‍ പച്ച നിറത്തിലുള്ള പായല്‍ ചേര്‍ത്തുവെച്ചാണ് ആസിഫ് അലിയുടെ മുഖം കലാകാരന്‍ സൃഷ്ടിച്ചെടുത്തത്.

Read more: വേഷപ്പകര്‍ച്ചിയില്‍ അതിശയിപ്പിച്ച് വീണ്ടും തങ്കു; ഗംഭീരം ഈ പ്രകടനം

മികവാര്‍ന്ന അഭിനയംകൊണ്ട് വേറിട്ട കഥാപാത്രങ്ങളെ സിനിമയില്‍ അവിസ്മരണീയമാക്കുന്ന നടനാണ് മലയാളികളുടെ പ്രിയതാരം ആസിഫ് അലി. നിരവധി ചിത്രങ്ങളും അദ്ദേഹത്തിന്റേതായി പ്രേക്ഷകരിലേക്കെത്താന്‍ കാത്തിരിക്കുകയാണ്. കുഞ്ഞെല്‍ദോ, കുറ്റവും ശിക്ഷയും, എല്ലാം ശരിയാകും തുടങ്ങിയ ചിത്രങ്ങളെല്ലാം റീലിസിന് തയാറെടുക്കുകയാണ്.

Story highlights: Portrait of Asif Ali painted with moss