റോയിയുടെ പ്രണയചതിയിൽ വീണ് ആനി- പ്രിയങ്കരി പുതിയ വഴിത്തിരിവിലേക്ക്

ഡെയ്‌സിയുടെയും സോളമന്റെയും റോയിയുടെയും ജീവിതത്തിലൂടെ സംഭവബഹുലമായ മുന്നേറുകയാണ് പ്രിയങ്കരി. റോയിക്കൊപ്പമുള്ള നരകതുല്യ ജീവിതത്തിൽ നിന്നും സോളമനൊപ്പം സമാധാനപൂർവ്വം ജീവിതം ആരംഭിക്കാൻ ഒരുങ്ങുന്ന ഡെയ്‌സി അഭിമുഖീകരിക്കുന്നത് വലിയ അഗ്നിപരീക്ഷണങ്ങളാണ്.

റോയിക്ക് പുറമെ സ്റ്റീഫനും ഷേർലിയും ചേർന്ന് ഡെയ്‌സിയെ ദ്രോഹിക്കുമ്പോൾ കഥയിൽ പുതിയ വഴിത്തിരിവുമായി എത്തിയിരിക്കുകയാണ് ആനി എന്ന കഥാപാത്രം. ഡെയ്‌സിയെ തകർക്കാൻ പുതിയ ബന്ധങ്ങൾ ആരംഭിക്കുകയാണ് റോയ്. വീണ്ടും പ്രണയ ചതിയുമായി റോയ് ഇറങ്ങിത്തിരിക്കുമ്പോൾ ആനിയാണ് ഇത്തവണ ഇരയാകുന്നത്.

Read More: ബോളിവുഡ് ശൈലി തുടർന്ന് ഒമർ ലുലു; ശ്രദ്ധനേടി വിനീത്‌ ശ്രീനിവാസന്റെ ആലാപനത്തിൽ ഒരുങ്ങിയ ‘മനസ്സിന്റെ ഉള്ളിൽ’

ഡെയ്‌സിയെ കുടുക്കിയതുപോലെ തന്നെ ആനിയെയും വലയിലാക്കുകയാണ് റോയ്. അതിനോടൊപ്പം തന്നെ പെട്ടെന്ന് കോടീശ്വരനാകാനുള്ള വഴികൾ തേടുകയാണ് റോയ്. അതിനായി സ്വന്തം വീട്ടിൽ തന്നെ മോഷണം നടത്തുകയാണ് റോയ്. എല്ലാ ദിവസവും രാത്രി 7.30ന് ഒരു മണിക്കൂർ ദൈർഘ്യത്തിലാണ് പ്രിയങ്കരി സംപ്രേഷണം ചെയ്യുന്നത്.

Story highlights- priyankari new twist