ബോളിവുഡ് ശൈലി തുടർന്ന് ഒമർ ലുലു; ശ്രദ്ധനേടി വിനീത്‌ ശ്രീനിവാസന്റെ ആലാപനത്തിൽ ഒരുങ്ങിയ ‘മനസ്സിന്റെ ഉള്ളിൽ’

July 21, 2021

ലോക്ക് ഡൗൺ കാലത്ത് സംഗീത പ്രേമികൾക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ഗായകൻ ശ്രീനിവാസനൊപ്പം ചേർന്ന് മനോഹരമായൊരു ആൽബം ഒരുക്കിയിരിക്കുകയാണ് ഒമർ ലുലു. ജുബൈർ മുഹമ്മദിന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ ആലപിച്ച ‘മനസ്സിന്റെ ഉള്ളിൽ’ എന്ന ആൽബം നവാഗതനായ അബ്ഷർ ആഷിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. അതേസമയം ഈദ് ദിനത്തിൽ പ്രേക്ഷകരിലേക്കെത്തിയ ആൽബത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ കൊവിഡ് കാലത്ത് മാത്രമായി അഞ്ച് ആൽബങ്ങളാണ് ഒമർ ലുലു ഒരുക്കിയത്. മികച്ച സ്വീകാര്യതയാണ് ഈ ആൽബങ്ങൾക്ക് ലഭിച്ചതും.

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസേഴ്സ് ദമ്പതികളായ ഫാറൂഖ്‌ ഖാൻ, ഹിബ ഫാറൂഖ്‌ എന്നിവരാണ് പുതിയ ആൽബത്തിലെ അഭിനേതാക്കൾ.‌ ‘ഒമർ ലുലു എന്റർടൈൻമന്റ്സ്‌’ എന്ന യുട്യൂബ്‌ ചാനലിലൂടെയാണ്‌ ആൽബം‌ പുറത്തിറക്കിയത്‌. ടി.കെ. കുട്ടിയാലി ആണ് ആൽബത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മുസമ്മിൽ മൂസയാണ്.

Read also:‘അത്ഭുതം എന്നല്ലാതെ എന്ത് പറയാനാണ്’; ഇതാണ് എം ജിയുടെ കണ്ണ് നിറച്ച മിയക്കുട്ടിയുടെ ആ ഗാനം

കൊവിഡ് കാലത്ത് സിനിമാമേഖല ഉൾപ്പെടെ സ്തംഭിച്ചപ്പോൾ ബോളിവുഡ് സൂപ്പർ താരങ്ങളായ അക്ഷയ് കുമാർ, അജയ്ദേവ്ഗൺ, ഇമ്രാൻ ഹഷ്മി ഉൾപ്പെടെയുള്ളവർ മ്യൂസിക്കൽ ആൽബങ്ങളുമായി രംഗത്തെത്തിയിരുന്നു. ജനങ്ങൾക്കിടയിൽ ലൈവ് ആയി നിൽക്കുക, ജനപ്രീതി നേടുക തുടങ്ങിയ ഉദ്ദേശത്തിലാണ് സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ളവർ ആൽബങ്ങളിലേയ്ക്ക്‌ തിരിഞ്ഞത്. ഈ ആൽബങ്ങൾക്കെല്ലാം വൻ സ്വീകാര്യതയാണ്‌ ലഭിച്ചിരിക്കുന്നത്‌. മലയാള ചലച്ചിത്ര സംവിധായകനായ ഒമർ ലുലുവും ഇതേ പാതയാണ് പിന്തുടരുന്നത്. ഈ കൊവിഡ് കാലത്ത് മാത്രം അദ്ദേഹം അഞ്ച് ആൽബങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Story Highlights: Manasinte Ullil Ninnoliyunna Vineeth Sreenivasan Omar Lulu

.