ജയിലഴിക്കുള്ളിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രങ്ങളുമായി റോയ്; പ്രിയങ്കരി പുതിയ വഴിത്തിരിവിലേക്ക്

July 2, 2021

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി മാറിക്കഴിഞ്ഞു ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന പ്രിയങ്കരി. കേരളത്തിലെ സമകാലിക സംഭവങ്ങളോട് വളരെയധികം ചേർന്ന് നിൽക്കുന്ന പ്രിയങ്കരി ഡെയ്‌സിയുടെ ജീവിതത്തിലെ വെല്ലുവിളികളിലൂടെയും അതിജീവനത്തിലൂടെയുമാണ് മുന്നേറുന്നത്.

ഡെയ്‌സിയായി ജനപ്രിയ താരം ഷഫ്‌നയാണ് വേഷമിടുന്നത്. സോളമൻ, റോയ് എന്നിവരിലൂടെയാണ് കഥ മുന്നേറുന്നത്. റോയിയുമായുള്ള നരകതുല്യ ജീവിതം ഉപേക്ഷിച്ച് സോളമനെ വിവാഹം കഴിക്കാൻ ഒരുങ്ങുന്ന ഡെയ്‌സിക്കെതിരെ കരുനീക്കങ്ങളുമായി എത്തിയിരിക്കുകയാണ് റോയ്.

Read More: സൂര്യയും ദേവയുമായി ദളപതിയിലെ ഹിറ്റ് ഗാനം പാടി ശ്രീനാഥും മധു ബാലകൃഷ്ണനും- വിഡിയോ

സോളമനെ അഴിക്കുള്ളിലാക്കിയതിന് പിന്നാലെ റോയിയും ജയിലിലായിരിക്കുകയാണ്. അവിടെയും കുതന്ത്രങ്ങളാണ് റോയിയുടെ മുതൽക്കൂട്ട്. എങ്ങനെയും അഴിക്കുള്ളിൽ നിന്നും പുറത്തുവരാനുള്ള മാർഗങ്ങൾ കണ്ടെത്തുകയാണ് റോയ്. എല്ലാദിവസവും രാത്രി ഏഴുമണിക്ക് ഒരു മണിക്കൂർ ദൈർഘ്യത്തിലാണ് പ്രിയങ്കരി സംപ്രേഷണം ചെയ്യുന്നത്.

Story highlights- priyankari serial