സൂര്യയും ദേവയുമായി ദളപതിയിലെ ഹിറ്റ് ഗാനം പാടി ശ്രീനാഥും മധു ബാലകൃഷ്ണനും- വിഡിയോ

July 1, 2021

മണിരത്നത്തിന്റെ സംവിധാനത്തിൽ രജനികാന്തും മമ്മൂട്ടിയും മത്സരിച്ച് അഭിനയിച്ച ചിത്രമാണ് ദളപതി. ആക്ഷനും ഗാനരംഗങ്ങളും അഭിനയ മുഹൂർത്തങ്ങളും ദളപതി എന്ന സിനിമയെ ഹിറ്റിലേക്ക് എത്തിച്ചു. സൂര്യ- ദേവ എന്നീ കഥാപാത്രങ്ങളായാണ് രജനികാന്തും മമ്മൂട്ടിയും ദളപതിയിൽ വേഷമിട്ടത്. ചിത്രത്തിലെ ഓരോ ഗാനവും ഹിറ്റാണെങ്കിലും ‘കാട്ടുകുയിലെ മനസുക്കുള്ളേ..’ എന്ന ഗാനത്തിനാണ് ഏറ്റവുമധികം ആസ്വാദകരുള്ളത്.

എസ് പി ബാലസുബ്രമണ്യവും കെ ജെ യേശുദാസും ചേർന്ന് ആലപിച്ച ഗാനം ഇപ്പോഴിതാ, മധു ബാലകൃഷ്ണനും ശ്രീനാഥും ചേർന്ന് ആലപിച്ചിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ സീസൺ 2ലാണ് ഇരുവരും ചേർന്ന് മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.

Read More: ഓമനിച്ച് വളർത്തിയ കോഴികളെ കൊണ്ടുപോകരുതെന്ന് അപേക്ഷിച്ച് കുരുന്ന്; ഒടുവിൽ ഹൃദയംതൊട്ടൊരു യാത്രയയപ്പ്- വിഡിയോ

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകനാണ് ശ്രീനാഥ്‌. സംഗീത സംവിധായകനെന്ന നിലയിൽ കുട്ടനാടൻ ബ്ലോഗിൽ ശ്രീനാഥ്‌ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. പ്രസിദ്ധനാക്കിയ റിയാലിറ്റി ഷോയ്ക്ക് ശേഷം, രാജ്യത്തിനകത്തും പുറത്തും എണ്ണമറ്റ സ്റ്റേജ് ഷോകൾ നടത്തിക്കൊണ്ട് ശ്രീനാഥ്‌ സംഗീതലോകത്ത് സജീവമായിരുന്നു.

Story highlights- Sreenath and Madhu Balakrishnan sing the hit song from the movie Dalapati