റോയിയിൽ നിന്നും രക്ഷനേടാൻ ഡെയ്സിക്കും സോളമനും മുന്നിൽ ഇനി ഒരേയൊരു വഴിമാത്രം- പ്രിയമേറി ‘പ്രിയങ്കരി’
അപ്രതീക്ഷിത കഥാമുഹൂർത്തങ്ങളിലൂടെ മുന്നേറുകയാണ് ഫ്ളവേഴ്സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന പ്രിയങ്കരി. ഡെയ്സിയുടെ ജീവിതത്തിലെ പ്രതിസന്ധികളിലൂടെ മുന്നേറുന്ന പരമ്പര കൂടുതൽ സംഘർഷഭരിതമാകുകയാണ്. റോയിയുടെ ചതികൾ തിരിച്ചറിഞ്ഞ് സോളമനൊപ്പം ജീവിക്കാൻ തീരുമാനിച്ച ഡെയ്സിയ്ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത് വളരെയധികം പ്രതിസന്ധികളാണ്.
ഇപ്പോഴിതാ, റോയിയിൽ നിന്നും രക്ഷനേടാൻ ഒളിച്ചോടാനുള്ള തയ്യാറെടുപ്പിലാണ് ഡെയ്സിയും സോളമനും. ഒപ്പം നിന്നവർ പോലും ചതിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെ ഒളിച്ചോട്ടമല്ലാതെ മറ്റൊന്നും സോളമനും ഡെയ്സിയ്ക്കും മുന്നിലില്ല. പ്രതിസന്ധികൾ അതിജീവിച്ച് സോളമനൊപ്പം ഡെയ്സി സമാധാനത്തോടെ ജീവിക്കുന്നത് കാണുന്നതിനായി പ്രേക്ഷകരും കാത്തിരിക്കുകയാണ്.
Read More: സ്റ്റീഫന്റെ ലക്ഷ്യം തിരിച്ചറിഞ്ഞ് ഡെയ്സി: പ്രിയങ്കരി പുതിയ കഥാമുഹൂര്ത്തങ്ങളിലേക്ക്
എല്ലാദിവസവും രാത്രി ഏഴുമണിക്കാണ് പ്രിയങ്കരി സംപ്രേഷണം ചെയ്യുന്നത്. ഒരു മണിക്കൂർ ദൈർഘ്യത്തിലാണ് പരമ്പര. ഒരു സിനിമപോലെ കണ്ടിരിക്കാവുന്ന പ്രിയങ്കരിക്ക് പ്രേക്ഷകരും ഏറുകയാണ്.
Story highlights- priyankari serial latest episode promo