സ്റ്റീഫന്റെ ലക്ഷ്യം തിരിച്ചറിഞ്ഞ് ഡെയ്‌സി: പ്രിയങ്കരി പുതിയ കഥാമുഹൂര്‍ത്തങ്ങളിലേക്ക്

July 9, 2021
Latest promo of Priyankari serial

കുറഞ്ഞ നാളുകള്‍ക്കൊണ്ടുതന്നെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ പരമ്പരയാണ് പ്രിയങ്കരി. പ്രിയങ്കരിയിയിലെ ഡെയ്‌സിയും സോളമനും റോയ്-യും സ്റ്റീഫനുമൊക്കെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു. പുതിയ കഥാമുഹൂര്‍ത്തങ്ങളിലേക്ക് കടന്നിരിക്കുകയാണ് പ്രിയങ്കരി.

ഫ്‌ളവേഴ്‌സ് ടിവിയില്‍ എല്ലാ ദിവസവും രാത്രി ഏഴ് മണിക്കാണ് പ്രിയങ്കരിയുടെ സംപ്രേക്ഷണം. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ പരമ്പര മികച്ചൊരു ചലച്ചിത്ര അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ത്രികോണ പ്രണയകഥയാണ് പ്രയങ്കരിയുടെ കഥാപശ്ചാത്തലം.

Read more: ഗിന്നസ് പക്രുവിനെ കുട്ടിപ്പാട്ട് പഠിപ്പിച്ച് മിയക്കുട്ടിയും മേഘ്‌നയും: വിഡിയോ

നമുക്ക് ചുറ്റം നടമാടുന്ന പല ജീവിത യാഥാര്‍ത്ഥ്യങ്ങളുടെയും പ്രതിഫലനം കൂടിയാണ് പ്രിയങ്കരി എന്ന പരമ്പര. ഡെയ്സി എന്ന കഥാപാത്രമായെത്തുന്ന ചലച്ചിത്രതാരം ഷ്ഫനയുടെ അഭിനയമികവും പ്രശംസനീയമാണ്. മനോഹരമായ ഒരു മിനി സ്‌ക്രീന്‍ സിനിമ എന്നും പ്രയങ്കരിയെ വിശേഷിപ്പിക്കാം.

Story highlights: Latest promo of Priyankari serial