ഗിന്നസ് പക്രുവിനെ കുട്ടിപ്പാട്ട് പഠിപ്പിച്ച് മിയക്കുട്ടിയും മേഘ്‌നയും: വിഡിയോ

July 8, 2021
Guinness Pakru singing song in Flowers Top Singer

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ താരമാണ് ഗിന്നസ് പക്രു. കുരുന്ന് ഗായക പ്രതിഭകള്‍ അണിനിരക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലും ഗിന്നസ് പക്രു അതിഥിയായെത്തിയിട്ടുണ്ട്. രസകരമായ സംഭാഷണങ്ങളിലൂടെയും കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്തും പാട്ടു പാടിയും ഗിന്നസ് പക്രു ടോപ്‌സിംഗറില്‍ നിറഞ്ഞു നിന്നു.

കുരുന്ന് ഗായകരില്‍ നിന്നും പാട്ട് പഠിക്കുന്ന ഗിന്നസ് പക്രുവിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അതിഗംഭീരമായ ആലാപനമികവുകൊണ്ട് അതിശയിപ്പിക്കുന്ന മിയക്കുട്ടിയും മേഘ്‌നയും ചേര്‍ന്നാണ് ഗിന്നസ് പക്രുവിനെ പാട്ട് പഠിപ്പിച്ചത്. മനോഹരമായ ഈ കുട്ടിപ്പാട്ട് പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്.

Read more: പരുമലച്ചെരുവിലെ പടിപ്പുരവീട്ടില്‍… ഏഴിമല പൂഞ്ചോലയ്ക്ക് ചുവടുവെച്ച് ആടുതോമയും സുന്ദരിമാരും

മിമിക്രി വേദികളായിരുന്നു ഗിന്നസ് പക്രുവിന്റെ ആദ്യ തട്ടകം. പിന്നീട് സിനിമയിലെത്തി. ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് നായകനായും സംവിധായകനായും ചലച്ചിത്രലോകത്തെ പ്രിയപ്പെട്ടവനായി. ‘കുട്ടീം കോലു’മാണ് ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്ത ചിത്രം.

തുടര്‍ന്ന് നിര്‍മാതാവായും താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടി. സര്‍വ്വദീപ്ത പ്രൊഡക്ഷന്‍സ് എന്നാണ് ഗിന്നസ് പക്രുവിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയുടെ പേര്. ഫാന്‍സി ഡ്രസ്സ് ആണ് ആദ്യ നിര്‍മാണം സംരംഭം. ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയതും ഗിന്നസ് പക്രു ആണ്.

Story highlights: Guinness Pakru singing song in Flowers Top Singer