ഏറ്റുമുട്ടാനൊരുങ്ങി റോയ്‌യും സ്റ്റീഫനും; ‘പ്രിയങ്കരി’ പുതിയ വഴിത്തിരിവിൽ…

July 12, 2021

പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ് ഫ്ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രിയങ്കരി എന്ന പരമ്പര. ഡെയ്‌സി എന്ന പെൺകുട്ടി ജീവിതത്തിൽ നേരിടേണ്ടി വരുന്ന അപ്രതീക്ഷിത പ്രതിസന്ധികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. യഥാർത്ഥ സ്നേഹത്തിന്റെയും സ്നേഹത്തെ മറയാക്കി ചതികൾ ഒരുക്കുന്ന ഒരു കൂട്ടം ആളുകളുടെയും ഇടയിലാണ് ഡെയ്‌സി എന്ന പെൺകുട്ടിയുടെ ജീവിതം.

ജീവിതത്തിൽ ഓരോ പരീക്ഷണങ്ങളെയും അതിജീവിച്ച് പുതിയ ജീവിതം ആരംഭിക്കാൻ തുടങ്ങുന്ന ഡെയ്‌സിയുടെ ജീവിതത്തിൽ വീണ്ടും പുതിയ തടസങ്ങൾ ഉണ്ടായികൊണ്ടേയിരിക്കുകയാണ്. പിതാവിന്റെ മരണത്തോടെ തളർന്നുപോയ ഡെയ്‌സിയുടെ ജീവിതത്തിൽ ആശ്വാസമായി എത്തിയതാണ് സോളമൻ. എന്നാൽ റോയ്‌യും സ്റ്റീഫനും ചേർന്ന് സോളമനെ വകവരുത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ്. പക്ഷെ അപ്രതീക്ഷിതമായി റോയ്‌യും സ്റ്റീഫനും തമ്മിൽ തെറ്റേണ്ടി വന്നതോടെ കഥ വീണ്ടും പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്…

പ്രിയങ്കരി കഥ ഇതുവരെ:

ഡെയ്‌സി എന്ന പെൺകുട്ടിയെ ചതിയിലൂടെ സ്വന്തമാക്കിയതാണ് റോയ്. എന്നാൽ റോയ്‌യുടെ ചതികൾ തിരിച്ചറിഞ്ഞ ഡെയ്‌സിയുടെ പിതാവ് സാമുവൽ ഡെയ്സിയെ ഈ ബന്ധത്തിൽ നിന്നും അകറ്റാൻ ശ്രമം നടത്തി. എന്നാൽ റോയ്‌യെ മതിയെന്ന് ഡെയ്‌സി ഉറപ്പിച്ചു. വീട്ടുകാരെ എതിർത്ത് റോയ്‌യുമായി ഡെയ്‌സി ജീവിതം ആരംഭിച്ചു.എന്നാൽ ഒന്നിച്ചുള്ള ജീവിതം തുടങ്ങിക്കഴിഞ്ഞപ്പോൾ റോയ്‌യുടെ തനിനിറം ഡെയ്‌സി തിരിച്ചറിഞ്ഞു. തുടർന്ന് സ്വന്തം വീട്ടിലേക്ക് തിരികെയെത്തിയ ഡെയ്‌സിയുടെ വിവാഹം സോളമനുമായി പിതാവ് സാമുവൽ ഉറപ്പിച്ചു.

Read also: വരികൾ തെറ്റാതെ, താളം പോകാതെ അനായാസം പാട്ട് പാടി മിയക്കുട്ടി; അത്ഭുതഗായികയുടെ പാട്ടിൽ അലിഞ്ഞ് ടോപ് സിംഗർ വേദി

ഡെയ്‌സിയും സോളമനും ഒന്നിക്കാൻ തീരുമാനിച്ചതോടെ സോളമനെ കുടുക്കാൻ ഉള്ള ശ്രമങ്ങളുമായി റോയ് വീണ്ടുമെത്തി. എന്നാൽ അപ്രതീക്ഷിതമായി എത്തിയ ഡെയ്‌സിയുടെ പിതാവിന്റെ മരണം ഡെയ്സിയെ വീണ്ടും തളർത്തി. തുടർന്ന് ഇവരുടെ ജീവിതത്തിലേക്ക് എത്തുന്ന പുതിയ അതിഥിയാണ് സ്റ്റീഫൻ. സ്റ്റീഫനും റോയ്‌യും ഒന്നിച്ച് ഡെയ്‌സിക്കും സോളമനുമെതിരെ പുതിയ കരുക്കൾ നീക്കിത്തുടങ്ങി. എന്നാൽ റോയ്‌യും സ്റ്റീഫനും തമ്മിൽ തെറ്റേണ്ടി വന്നതോടെ കഥ വീണ്ടും പുതിയ വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്.

Story highlights: priyankari story till now