‘കുട്ടി, നിർത്തി നിർത്തി പാടൂ..’- രസകരമായ ചിത്രവുമായി രമേഷ് പിഷാരടി

July 3, 2021

രസകരമായ ക്യാപ്ഷനുകളിലൂടെ മലയാളികളെ ചിരിപ്പിക്കുന്ന ഹാസ്യ രാജാവാണ് രമേഷ് പിഷാരടി. രമേശ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ അതുകൊണ്ടുതന്നെ വളരെവേഗം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, നടി ഐശ്വര്യ ലക്ഷ്മിക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് രമേഷ് പിഷാരടി. ‘കുട്ടി, നിർത്തി നിർത്തി പാടൂ..’ എന്ന ക്യാപ്ഷനൊപ്പം റെക്കോർഡിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ എപ്പോഴും ആരാധകർ ഏറ്റെടുക്കാറുണ്ട്. മിമിക്രി വേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് രമേഷ് പിഷാരടി. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാന രംഗത്തും സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞു രമേഷ് പിഷാരടി.

Read More: മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ മിസ്റ്ററി ത്രില്ലർ ഒരുങ്ങുന്നു

അതേസമയം, ഐശ്വര്യ ലക്ഷ്മി ഏറ്റവും ഒടുവിൽ വേഷമിട്ടത് ജഗമേ തന്തിരം എന്ന സിനിമയിലാണ്. മോഡലായി കരിയർ ആരംഭിച്ച ഐശ്വര്യ ലക്ഷ്മി 2017ൽ റിലീസ് ചെയ്ത ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയാണ് ഐശ്വര്യ ലക്ഷ്മിയെ ജനപ്രിയയാക്കിയത്. വരത്തൻ എന്ന ചിത്രത്തിലും ശക്തമായ അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച ഐശ്വര്യ ലക്ഷ്മി തെലുങ്കിലേക്കും ചേക്കേറിയിരിക്കുകയാണ്.

Story highlights- ramesh pisharady’s funny facebook post