അനല്‍ മേലെ പനിതുളി … എങ്ങനെ കൈയടിക്കാതിരിക്കും രമ്യ നമ്പീശന്റെ ഈ ഗംഭീര ആലാപനത്തിന്
അനല്‍ മേലെ പനിതുളി … എങ്ങനെ കൈയടിക്കാതിരിക്കും രമ്യ നമ്പീശന്റെ ഈ ഗംഭീര ആലാപനത്തിന്
ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ച് സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ ഗാനമാണ്
അനല്‍ മേലെ പനിതുളി. എത്ര കേട്ടാലും മതിവരാത്ത നിത്യ സുന്ദര ഗാനങ്ങളിലൊന്ന്. ഫ്ളവേഴ്സ് ടോപ് സിംഗര്‍ വേദിയില്‍ ഗംഭീരമായി ഈ ഗാനം ആലപിച്ചിരിക്കുകയാണ് ചലച്ചിത്രതാരവും ഗായികയുമായ രമ്യ നമ്പീശന്. നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രമ്യ നമ്പീശന്റെ ആലാപന മികവും പ്രശംസനീയമാണ്.
വാരണം ആയിരം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഗൗതം മേനോന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങളെല്ലാം മികച്ച സ്വീകാര്യത നേടിയിരുന്നു. സൂര്യയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തിയത്. ഹാരിസ് ജയരാജ് ആണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. സുധ രഘുനാഥന് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Read more: ‘അതിന് മിയക്കുട്ടി സിനിമേൽ ഇല്ലല്ലോ’; എം ജെയെ പൊട്ടിച്ചിരിപ്പിച്ച് കുട്ടികുരുന്നിന്റെ ഉത്തരം
മിനിസ്ക്രീനിലെ അവതരണത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ രമ്യ നമ്പീശന് ശരത് സംവിധാനം നിര്‍വഹിച്ച ‘സായ്ഹാനം’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അഭിനയത്തിനു പുറമെ ചലച്ചിത്ര പിന്നണി ഗാനരംഗത്തും താരം ശ്രദ്ധേയമാണ്. പെരുമഴക്കാലം, ഗ്രാമഫോണ്‍, ചോക്ലേറ്റ്, ശലഭം, ചാപ്പാ കുരിശ്, ബാച്ച്ലര് പാര്‍ട്ടി, അയാളും ഞാനും തമ്മില്‍, വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ രമ്യ നമ്പീശന് വിത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടി.
Story highlights: Remya Nambeesan singing in Flowers Top Singer