സ്വപ്നം കണ്ടതുപോലൊരു ജീവിതം ആരംഭിക്കാനൊരുങ്ങി റോയ്; പകരം വീട്ടാനൊരുങ്ങി ഡെയ്‌സിയും, സംഭവബഹുലമായ കഥാമുഹൂർത്തങ്ങളുമായി പ്രിയങ്കരി

July 28, 2021

സംഭവബഹുലമായ കഥാമുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നതാണ് പ്രിയങ്കരി എന്ന പരമ്പര. ചതിയിലൂടെ ഡെയ്‌സി എന്ന പെൺകുട്ടിയുടെ ജീവിതം തകർത്തതാണ് റോയ്. ഡെയ്‌സിയ്ക്ക് ശേഷം ഇപ്പോൾ ആനി എന്ന കോടീശ്വരിയായ പെൺകുട്ടിയെ വീണ്ടും ചതിയിലൂടെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് റോയ്. എന്നാൽ പകരം വീട്ടാനുള്ള കരുക്കളുമായി ഡെയ്‌സിയും എത്തുന്നു. ഇതോടെ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുകയാണ് പ്രിയങ്കരി എന്ന പരമ്പര.

പ്രിയങ്കരി കഥ ഇതുവരെ:

പ്രതിസന്ധി ഘട്ടങ്ങളെ മനോധൈര്യം കൊണ്ട് പോരാടുന്ന ഡെയ്‌സി എന്ന പെൺകുട്ടിയിലൂടെയാണ് പ്രിയങ്കരി മുന്നോട്ട് പോകുന്നത്. ഡെയ്‌സി എന്ന പെൺകുട്ടിയുടെ സ്വത്ത് മോഹിച്ച് എത്തി അവളുടെ ജീവിതം തകർത്തവനാണ് റോയ്. ഡെയ്‌സിയുമായി ചതിയിലൂടെ പ്രണയത്തിലായ റോയ് ഡെയ്‌സിയെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ റോയ്‌യുടെ ചതികൾ തിരിച്ചറിഞ്ഞതോടെ ഡെയ്‌സി റോയ്‌യുമായി പിരിഞ്ഞു.

സോളമനുമായി പുതിയ ജീവിതം തുടങ്ങിയ ഡെയ്‌സിയുടെ ജീവിതത്തിൽ വിലങ്ങുതടിയായി റോയ് വീണ്ടുമെത്തി. ഡെയ്‌സിയുടെ പിതാവ് സാമുവലിന്റെ മരണം സ്വാഭാവികമല്ലെന്ന് തിരിച്ചറിഞ്ഞതോടെ പിതാവിന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡെയ്‌സിയും സോളമനും. സാമുവലിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കാനെത്തിയ ഡെയ്‌സിയും സോളമനും നിരവധി പ്രതിസന്ധിഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു.

എന്നാൽ ഇപ്പോൾ മറ്റൊരു പെൺകുട്ടിയെ ചതിയിലൂടെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് റോയ്. കോടീശ്വരിയായ ആനി എന്ന പെൺകുട്ടിയെ ചതിയിലൂടെ വിവാഹം കഴിക്കാൻ ഒരുങ്ങുന്ന റോയ്‌യുടെ പുതിയ ശ്രമങ്ങളിലൂടെയാണ് ഇപ്പോൾ കഥ നീങ്ങുന്നത്.

കുടുംബ പ്രേക്ഷകർക്കിടയിൽ പ്രീതിനേടിയ പ്രിയങ്കരി തുടർന്ന് കാണുക. ഫ്ളവേഴ്‌സിൽ എല്ലാ ദിവസവും രാത്രി 7.30 നാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്.

Story highlights:Roy begining a new life with Ani