‘എന്റെ കരിയറിലെ നാഴികക്കല്ലായ ചിത്രം’- ‘ജനമൈത്രി’യെ കുറിച്ച് സൈജു കുറുപ്പ്
മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ് സൈജു കുറുപ്പ്. വൈകിയെങ്കിലും മികച്ച കഥാപത്രങ്ങൾ തേടിയെത്തിയ സന്തോഷത്തിലാണ് സൈജു ഇപ്പോൾ. ഒട്ടേറെ സിനിമകളിലാണ് താരം പ്രധാന വേഷത്തിൽ എത്തുന്നത്. ഇപ്പോഴിതാ, രണ്ടുവർഷം മുൻപ് റിലീസ് ചെയ്ത ജനമൈത്രി എന്ന ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് താരം.
ജോൺ സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്ദ്രൻസ്, സൈജു കുറുപ്പ്, വിജയ് ബാബു, സാബുമോൻ അബ്ദുസമാദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയില്ലെങ്കിലും ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്തതിന് ശേഷം ജനപ്രീതി നേടി. തന്റെ കരിയറിലെ ഒരു നാഴികക്കല്ലാണ് ജനമൈത്രി എന്നാണ് ചിത്രം രണ്ടു വർഷം പൂർത്തിയാക്കുന്ന വേളയിൽ സൈജു കുറിപ്പ് പങ്കുവയ്ക്കുന്നത്.
‘എന്റെ കരിയറിലെ ഒരു നാഴികക്കല്ലായ ചിത്രമാണ് ജനമൈത്രി. ഇതിലൂടെ ജോൺ, ജെയിംസ് എന്നീ രണ്ട് പ്രതിഭകളെ സിനിമാലോകത്തേക്ക് പരിചയപ്പെടുത്തിയതിന് നന്ദി മിഥുൻ മാനുവൽ തോമസ്.. സിനിമയ്ക്ക് തിയേറ്ററുകളിൽ മികച്ച പ്രകടനം ഉണ്ടായിരുന്നില്ലെങ്കിലും ആമസോൺ പ്രൈമിലുടെ ഞങ്ങളുടെ സിനിമയ്ക്ക് ലഭിച്ച കാഴ്ചക്കാരുടെ എണ്ണത്തിൽ ഞങ്ങൾ അമ്പരന്നു..’- സൈജു കുറുപ്പ് പങ്കുവയ്ക്കുന്നു.
Read More: ‘അല്ലിമലർക്കാവിൽ പൂരം കാണാൻ’; പ്രേക്ഷകരുടെ പ്രിയഗാനയുമായി എംജി ശ്രീകുമാർ
2005ൽ ഹരിഹരൻ സംവിധാനം ചെയ്ത ‘മയൂഖം’ എന്ന ചിത്രത്തിലൂടെയാണ് സൈജു കുറുപ്പ് അഭിനയത്തിലേക്ക് എത്തിയത്. ഇപ്പോൾ സിനിമയിൽ 16 വർഷം പൂർത്തിയാക്കി താരം. ‘സീ യു സൺ’, ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ 5.25’, ‘ഡ്രൈവിംഗ് ലൈസൻസ്’, ‘ഫോറൻസിക്’ തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങൾക്ക് വളരെയധികം പ്രശംസ ലഭിച്ചു.
Story highlights- saiju kurup about janamaithri movie