‘എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന സവിശേഷമായ സിനിമ’- സല്യൂട്ട് പൂർത്തിയായതായി റോഷൻ ആൻഡ്രൂസ്

July 27, 2021

റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രമാണ് സല്യൂട്ട്. സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ പൂർത്തിയായി. ‘ഞങ്ങളുടെ എല്ലാ സാങ്കേതിക വിദഗ്ധർക്കും എന്റെ പ്രിയപ്പെട്ട നിർമ്മാതാവ് ദുൽഖർ സൽമാനും ഒരു വലിയ നന്ദി. ഈ സിനിമ വളരെ സവിശേഷവും എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നതുമാണ്.. നന്ദി, ജോം, ബിബിൻ, സാമി, സുജയ്, രതീഷ്’- റോഷൻ ആൻഡ്രൂസ് കുറിക്കുന്നു. ടീമിനൊപ്പമുള്ള ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് ദുൽഖർ സൽമാനും രംഗത്തെത്തി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജനപ്രിയ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു പോലീസ് ത്രില്ലറാണ്ഈ ചിത്രം. സിനിമയിൽ ദുൽഖർ സൽമാൻ എസ്‌ഐ അരവിന്ദ് കരുണാകരനെന്ന വേഷത്തിലാണ് എത്തുന്നത്.

Read More: വില 60,000 രൂപ; സമൂഹമാധ്യമങ്ങളിലെ രുചിയിടങ്ങളില്‍ വൈറലായ ബ്ലാക്ക് ഡയമണ്ട് ഐസ്‌ക്രീം

ബോളിവുഡ് നടി ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ഡയാന പെന്റിയുടെ ആദ്യ മലയാള സിനിമ കൂടിയാണ് ‘സല്യൂട്ട്’ . ജനപ്രിയ താരങ്ങളായ ലക്ഷ്മി ഗോപാലസ്വാമി, മനോജ് കെ ജയൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Story highlights- salute movie shooting completed