‘ഷൂട്ട് കഴിഞ്ഞ് മടങ്ങുന്ന അമ്മയെ പിക് ചെയ്യാന്‍ വന്ന പൃത്വിയെ ഷൂട്ട് ചെയ്ത ജൂഡ് ആന്റണി’; വൈറല്‍ ട്രോളിന് പിന്നിലെ സത്യാവസ്ഥ പങ്കുവെച്ച് സംവിധായകന്
അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് സാറാസ്. സണ്ണി വെയ്നാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം. മല്ലിക സുകുമാരനും ഒരു സുപ്രധാന കഥാപാത്രമായി ചിത്രത്തെലത്തുന്നുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിത്രത്തിലെ മല്ലിക സുകുമാരന്റെ ഒരു രംഗത്തെ ചുറ്റിപ്പറ്റിയുള്ള ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മല്ലിക സുകുമാരന്‍ അരികിലേക്ക് കാറില്‍ ഒരാള്‍ വരുന്നതാണ് രംഗം. എന്നാല്‍ കാറിന്റെ ഡ്രെവര്‍ക്ക് പൃഥ്വിരാജ് സുകുമാരന്റെ ചെറിയൊരു സാമ്യമുണ്ട്. ചിത്രം കണ്ടിറങ്ങിയ പലരും ഇക്കാര്യത്തില്‍ സംശയം ഉന്നയിക്കുകയും ചെയ്തിരുന്നു.
‘ഷൂട്ട് കഴിഞ്ഞ് മടങ്ങുന്ന അമ്മയെ പിക് ചെയ്യാന്‍ വന്ന പൃത്വിയെ ഷൂട്ട് ചെയ്ത് ജൂഡ് ആന്റണി’ എന്ന തരത്തിലായിരുന്നു ട്രോളുകള്‍. എന്നാല്‍ സിനിമയിലെ ആ ചെറുപ്പക്കാരന് പൃഥ്വിരാജ് അല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജൂഡ് ആന്റണി.
അന്ന ബെന്നിനൊപ്പം ബെന്നി പി നായരമ്പലവും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു ആകര്‍ണം. അന്ന ബെന്നിന്റെ അച്ഛന്റെ റോളിലാണ് ചിത്രത്തിലും ബെന്നി പി നായരമ്പലം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അജു വര്‍ഗീസ്, സിജു വില്‍സണ്‍, ജിബു ജേക്കബ്, ശ്രിന്ദ, ധന്യ വര്‍മ്മ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.
Story highlights: Sara’s movie in viral trolls