വിനോദസഞ്ചാരികളുടെ മനം കവർന്ന് കച്ച്; ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയിൽ പക്ഷെ മനുഷ്യവാസം വളരെ ബുദ്ധിമുട്ടാണ്

July 6, 2021

ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലകളിൽ ഒന്നാണ് കച്ച്. പക്ഷെ ഇവിടെ മനുഷ്യവാസം വളരെ ബുദ്ധിമുട്ടാണ്. കുടിവെള്ളം തന്നെയാണ് ഈ പ്രദേശത്തെ പ്രധാന വെല്ലുവിളി. മഴക്കാലത്ത് ഈ പ്രദേശത്തേക്ക് കടലിൽ നിന്നും ഉപ്പുവെള്ളം കയറുകയും വേനൽക്കാലത്ത് ഈ വെള്ളം വറ്റി വരണ്ട് പോകുകയും ചെയ്യുന്നു. എന്നാൽ അത്ഭുതക്കാഴ്ചകൾ ഒരുക്കിയ വെളുത്ത മണലാരണ്യമാണ് ഇവിടുത്തെ മുഖ്യാകർഷണം. വെളുത്ത മരുഭൂമിയ്ക്ക് പുറമെ നിരവധി പ്രത്യേകതകൾ നിറഞ്ഞ ഇടംകൂടിയാണ് കച്ച്.

കാറ്റാടി മരങ്ങളും മുൾച്ചെടികളും നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്തുവേണം വെളുത്ത മണലാരണ്യത്തിലേക്ക് എത്തിച്ചേരാൻ. നോക്കെത്താ ദൂരത്തോളം നീണ്ടുനിവർന്നുകിടക്കുന്ന റോഡിലൂടെയുള്ള യാത്രയാണ് ഇവിടെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നതും.

Read also:മോദിയുടെയും പിണറായി വിജയന്റെയും ശബ്ദം മാത്രമല്ല കോൾഡ് കേസിൽ അനിൽ നെടുമങ്ങാടിന് ശബ്ദം നൽകിയതും മഹേഷ് കുഞ്ഞുമോനാണ്…

കൈറ്റ് ഫെസ്റ്റിവലും ഈ പ്രദേശത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ആകാശം നിറയെ വൈവിധ്യമാർന്ന നിറങ്ങൾ കീഴടക്കുന്ന ഈ കാഴ്ച ആസ്വദിക്കുന്നതിനായി നിരവധിയാളുകൾ ഇവിടേക്ക് എത്താറുണ്ട്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ഇവിടെ വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്നത്.

Story highlights; Indias largest district specialities