‘മാണിക്യ മലരായ പൂവി..’- ഹൃദയം കീഴടക്കിയ പ്രണയരംഗം പുനരാവിഷ്കരിച്ച് ഷാഫിയും ചൈതന്യയും- വിഡിയോ

July 29, 2021

ഒരൊറ്റ ഗാനത്തിലൂടെയും ടീസറിലൂടെയും ഇന്ത്യ മുഴുവൻ തരംഗം സൃഷ്ട്ടിച്ച ചിത്രമാണ് ‘ഒരു അഡാർ ലൗ’. മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെയാണ് ചിത്രം ദേശീയ ശ്രദ്ധനേടിയതും, ഇതിലൂടെ പ്രിയ വാര്യർ ശ്രദ്ധേയയായി മാറിയതും. ഒട്ടേറെപേർ ഏറ്റുപാടിയ ഗാനം മനോഹരമായി പുനരാവിഷ്കരിച്ചിരിക്കുകയാണ് സ്റ്റാർ മാജിക് വേദിയിൽ.

ഗായകനും നടനുമൊക്കെയായ ഷാഫി കൊല്ലവും, ചൈതന്യ പ്രകാശും ചേർന്നാണ് ഗാനത്തിനൊപ്പം പ്രണയരംഗം അവതരിപ്പിച്ചത്. അതോടൊപ്പം മനോഹരമായൊരു പ്രൊപോസലും ഇരുവരും പ്രേക്ഷകർക്കായി കാഴ്ചവെച്ചു. അതിഥിയായി എത്തിയ നവ്യ നായരെയും ഷാഫിയുടെ പ്രകടനം വളരെയധികം ആകർഷിച്ചു.

Read More: ഫീസായി വാങ്ങുന്നത് 18 മരത്തൈകൾ; പിന്നിൽ ചെറുതല്ലാത്തൊരു കാരണവും

പ്രേമം സിനിമയുടെ രീതിയിൽ കോളേജ് കാലം ഓർമിപ്പിച്ച എപ്പിസോഡിലാണ് മനോഹരമായ രംഗം പിറന്നത്. ഇവർക്ക് പുറമെ ഷിയാസ്- ഡയാന, ബിനീഷ് ബാസ്റ്റിൻ- ഐശ്വര്യ, ശശാങ്കൻ- അന്ന എന്നിവരും പ്രണയ രംഗം അവതരിപ്പിച്ചു.

Story highlights- shafi kollam and chaithanya prakash star magic proposal scene