ശ്രേയക്കുട്ടി പാടി ‘തീരമേ… തീരമേ…’; ഇത് കെ എസ് ചിത്രയ്ക്കുള്ള സ്നേഹസമ്മാനം
മലയാളികള്‍ ഹൃദയത്തിലേറ്റിയ സ്വരമാധുര്യമാണ് കെ എസ് ചിത്രയുടേത്. ചിത്രയുടെ പിറന്നാള്‍ ദിനത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേരാണ് ആശംസകള്‍ നേരുന്നതും. മലയാളികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ തീരമേ… എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ശ്രേയ ജയദീപ് ചിത്രയ്ക്ക് പിറന്നാള്‍ ആശംസിച്ചത്.
ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തിയ മാലിക് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. കെ എസ് ചിത്രയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അന്‍വര്‍ അലിയുടേതാണ് ഗാനത്തിലെ വരികള്‍. സുഷിന് ശ്യാം ആണ് സംഗീതം പകര്‍ന്നിരിക്കുന്നു. കെ എസ് ചിത്രയ്ക്കൊപ്പം സൂരജ് സന്തോഷും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
963- ജൂലൈ 27ന് തിരുവനന്തപുരത്തായിരുന്നു കെ എസ് ചിത്രയുടെ ജനനം. സംഗീതജ്ഞനും അധ്യാപകനുമായിരുന്ന കരമന കൃഷ്ണന്‍നായരാണ് പിതാവ്. അമ്മ ശാന്തകുമാരി. ചെറുപ്പം മുതല്ക്കേ സംഗീതത്തോട് ഏറെ താല്പര്യം പ്രകടിപ്പിച്ചിരുന്നു ചിത്ര. 1979-ല്‍ എം.ജി രാധാകൃഷ്ണന് സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000-ലേറെ ഗാനങ്ങള്‍ പാടിയ ചിത്ര 15 സംസ്ഥാന പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അതുപോലെ തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, ഒറീസ സര്‍ക്കാരിന്റെയും പുരസ്കാരങ്ങള്‍ കെ എസ് ചിത്ര നേടി. 2005ല്‍ പത്മശ്രീ പുരസ്കാരവും മലയാളത്തിന്റെ ഈ വാനമ്പാടിയെത്തേടിയെത്തി.
Story highlights: Shreya Jayadeep Musical tribute to KS Chithra