‘ആ ശൂന്യത ഞാൻ അമ്മയെ വീണ്ടും കാണുന്നത് വരെ അങ്ങനെ തന്നെ തുടരും’- ഹൃദയംതൊടുന്ന കുറിപ്പുമായി സോനു സൂദ്

July 21, 2021

കൊവിഡ് പ്രതിസന്ധി സൃഷ്‌ടിച്ച സമയത്ത് ഒട്ടേറെ ആളുകൾക്ക് നടൻ സോനു സൂദ് ആശ്രയമായിരുന്നു. വിവിധ നാടുകളിൽ കുടുങ്ങി പോയവരെ തിരികെയെത്തിക്കാനും, ജോലി നഷ്ടമായവർക്ക് ഉപജീവന മാർഗം ഒരുക്കാനും സോനു സൂദ് മുൻകൈയ്യെടുത്തിരുന്നു. വെള്ളിത്തിരയിലെ വില്ലൻ അങ്ങനെ നായകനായി മാറി. ഇപ്പോഴിതാ, അമ്മയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടൻ. അമ്മയുടെ പിറന്നാൾ ദിനത്തിലാണ് നടൻ ഹൃദയംതൊടുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

2007ൽ അന്തരിച്ച അമ്മ സരോജ് സൂദിനെ കുറിച്ച് മുൻപും സോനു സൂദ് കുറിച്ച വാക്കുകൾ ശ്രദ്ധേയമായിരുന്നു. അമ്മയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ പിറന്നാൾ കുറിപ്പ്;’ജന്മദിനാശംസകൾ മാ! അമ്മയെ വ്യക്തിപരമായി ആശംസിക്കാനും നിങ്ങൾ എന്നെ പഠിപ്പിച്ച ജീവിത പാഠങ്ങൾക്ക് നന്ദി പറയാനും ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അമ്മയെ എത്രമാത്രം മിസ് ചെയ്യുന്നുവെന്ന് ഈ സന്ദേശങ്ങളിലൂടെ ഒരിക്കലും പ്രകടിപ്പിക്കാൻ കഴിയില്ല. അമ്മയുടെ അഭാവം എന്റെ ജീവിതത്തിൽ സൃഷ്ടിച്ച ശൂന്യത ഞാൻ നിങ്ങളെ വീണ്ടും കാണുന്നത് വരെ അങ്ങനെ തന്നെ തുടരും’- സോനു സൂദ് കുറിക്കുന്നു.

Read More: ‘ആർട്ട് ഓഫ് ബാലൻസ്’- കീർത്തി സുരേഷ് പങ്കുവെച്ച വിഡിയോക്ക് അഭിനന്ദന പ്രവാഹം

അതേസമയം, കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർക്ക് 50,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പ്രവാസി റോജർ ആപ്പ് ഈ വർഷം ആദ്യം മിസ്റ്റർ സൂദ് പുറത്തിറക്കിയിരുന്നു. അതേസമയം, എട്ട് കെട്ടിടങ്ങൾ പണയം വച്ചെടുത്ത തുക കൊണ്ടാണ് സോനു സൂദ് പാവങ്ങളെ സഹായിച്ചതെന്നറിപ്പോർട്ടുകളുണ്ടായിരുന്നു. ജുഹുവിലുള്ള രണ്ട് ഷോപ്പുകളും ആറ് ഫ്ലാറ്റുകളുമാണ് താരം ബാങ്കിൽ പണയംവച്ചത്. ഇവ പണയം വച്ച് 10 കോടി രൂപയാണ് നടൻ ഈ പദ്ധതിക്കായി കണ്ടെത്തിയത്.

Story highlights- sonu sood about mother