നീലാകാശം പച്ചക്കടൽ വെളുത്ത മണൽ; അത്ഭുതകാഴ്ചകൾ ഒരുക്കിയ ഭൂമിയിലെ മനോഹരയിടം

July 10, 2021

നീലവിരിച്ച ആകാശത്തുകൂടി ഓടിനടക്കുന്ന മേഘങ്ങൾ…കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന പച്ചക്കടൽ…ഈ കാഴ്ചകളൊക്കെ ആസ്വദിച്ച് കടൽത്തീരത്ത് ഇരിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. പക്ഷെ ചുട്ടുപൊള്ളുന്ന മണൽത്തരികൾ ഇത്തരം കാഴ്ചകൾ അധികസമയം ആസ്വദിക്കാൻ സഞ്ചാരികളെ അനുവധിക്കാറില്ല. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് ഓസ്‌ട്രേലിയയിലെ വൈറ്റ് ഹെവൻ ബീച്ച്. നട്ടുച്ചയ്ക്ക് പോലും കാലുകൾ പൊള്ളാത്ത ഈ ബീച്ചിൽ കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന മണലാരണ്യമാണ് ഏറ്റവും ആകർഷകമായ കാഴ്ച.

കഥകളിൽ കേട്ട് പരിചിതമായ ഇടങ്ങൾ പോലെ ഇവിടെത്തുന്ന സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത് കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വെളുത്ത മണലാരണ്യങ്ങളുടെ അതിമനോഹരമായ കാഴ്ചയാണ്. അതേസമയം ലോകത്തിൽ നിരവധി ഇടങ്ങളിൽ ഇത്തരത്തിലുള്ള വെളുത്ത മണലാര്യങ്ങൾ ഉണ്ടെങ്കിലും അവയിൽ നിന്നൊക്കെ വ്യത്യസ്തമാണ് തൂവെള്ള നിറത്തിൽ കാണുന്ന വൈറ്റ് ഹെവൻ ബീച്ച്.

Read also;അവിസ്‌ ഭൂമിയിലെ തന്റെ മനോഹരനിമിഷങ്ങൾ പൂർത്തിയാക്കിയത് ഇങ്ങനെ; ഹൃദയംതൊട്ട് വിഡിയോ

മണലിൽ അടങ്ങിയിരിക്കുന്ന സിലിക്ക ആണ് ഈ മണലുകൾക്ക് വെളുത്ത നിറം നൽകുന്നത്. 98% ശുദ്ധമായ സിലിക്കയാണ് ഇവിടുത്തെ മണലുകളിൽ അടങ്ങിയിരിക്കുന്നത്. വർഷങ്ങളായി കടലിലൂടെ ഒഴുകിയെത്തിയ മണൽത്തരികളാണ് ഇവിടെ ഉള്ളത് എന്നാണ് കരുതപ്പെടുന്നത്. കാരണം ഈ പ്രദേശത്ത് സാധാരണയായി കാണപ്പെടുന്ന പാറകളിൽ സിലിക്ക അടങ്ങിയിട്ടില്ല.

ഈ മണലുകൾ ചൂടിനെ ആഗീരണം ചെയ്യാത്തതിനാൽ ഇവിടെ എത്ര നട്ടുച്ചയ്ക്കും സുഖമായി ഇരിക്കാനും നടക്കാനുമാകും. അതിന് പുറമെ ആഭരണങ്ങൾ പോളിഷ് ചെയ്യുന്നതിനായും ഈ മണൽ ഉപയോഗിക്കാറുണ്ട് എന്നാണ് പറയപ്പെടുന്നത്.

Story highlights: special about Whitehaven Beach