മഞ്ഞ് കണങ്ങള്‍ പതിഞ്ഞ തേയിലയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ചായപ്പൊടി; നാല് കിലോയ്ക്ക് 16400 രൂപ

തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട, സംഗതി സത്യമാണ്. നാല് കിലോ ചായപ്പൊടിക്ക് 16400 രൂപ വിലവരും. പറഞ്ഞുവരുന്നത് സില്‍വര്‍ നീഡില്‍ വൈറ്റ് ടീയെക്കുറിച്ചാണ്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ ലേലം ചെയ്യപ്പെട്ട ഈ ചായപ്പൊടിയുടെ വാര്‍ത്തകള്‍ ചായപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ്.
തമിഴിനാട്ടിലെ കൂനൂരിലുള്ള ഒരു സ്വകാര്യ ഫാക്ടറിയിലാണ് ഈ തേയിലപ്പൊടി ഉത്പാദിപ്പിച്ചത്. ലേലത്തില്‍ വെയ്ക്കുകയായിരുന്നു അപൂര്‍വമായ തേയിലപ്പൊടി. 16,400 രൂപ ലഭിക്കുകയും ചെയ്തു. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വില ലഭിച്ച തേയിലപ്പൊടി എന്ന റെക്കോര്‍ഡും ഈ ചായപ്പൊടി സ്വന്തമാക്കി.
Read more: സൂര്യയും ദേവയുമായി ദളപതിയിലെ ഹിറ്റ് ഗാനം പാടി ശ്രീനാഥും മധു ബാലകൃഷ്ണനും- വിഡിയോ
മറ്റ് തേയിലപ്പൊടികളെ അപേക്ഷിച്ച് അല്‍പം പ്രത്യേകതയുള്ളതാണ് ഈ ചായപ്പൊടി. മഞ്ഞ് കണങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്ന തേയിലയാണ് ഈ സില്‍വര്‍ നീഡില്‍ വൈറ്റ് ടീ പൗഡര്‍ നിര്‍മിക്കുന്നതിനായി തെരഞ്ഞെടുക്കുന്നത്. അതും പുലര്‍ച്ചെ സൂര്യനുദിക്കുന്നതിന് മുന്‍പേ ശേഖരിക്കും. സാധാരണ പത്ത് ഏക്കറോളം വരുന്ന തേയില തോട്ടത്തില്‍ നിന്നും ഇത്തരത്തിലുള്ള അഞ്ച് കിലോ തേയില ആണ് ലഭിയ്ക്കാറുള്ളത്. വിവിധ പ്രക്രീയകളിലൂടെ അത് ചായപ്പൊടി ആയി മാറുമ്പോള്‍ ഒരു കിലോഗ്രാം തൂക്കമായിരിക്കും ഉണ്ടാവുക. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുമാണ് സില്‍വര്‍ നീഡില്‍ വൈറ്റ് ടീയുടെ സ്ഥാനം.
Story highlights: Special Silver Needle White Tea get record Price