സണ്ണി വെയിന്റെ കുഞ്ഞിപ്പുഴു രംഗത്തിന് രസികൻ അനുകരണവുമായി നടൻ ശ്രീറാമും മകളും- വിഡിയോ
ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് സാറാസ്. അന്ന ബെന്നും, സണ്ണി വെയ്‌നും മുഖ്യ താരങ്ങളായി വേഷമിട്ട ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ രംഗമാണ് സണ്ണിയുടെ കുഞ്ഞിപ്പുഴു പാട്ട്. ബാലതാരം വൃദ്ധി വിശാലിനൊപ്പം സണ്ണി വെയ്‌നും അന്ന ബെന്നും എത്തിയ രംഗത്തിന് രസകരമായ അനുകരണവുമായി എത്തിയിരിക്കുകയാണ് നടൻ ശ്രീറാം രാമചന്ദ്രനും മകളും.
രസകരമായ ഈ വിഡിയോ സണ്ണി വെയ്ൻ ആണ് പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ആ രംഗത്തിന് പിന്നിലെ രസകരമായ വിശേഷം സംവിധായകൻ ജൂഡ് ആന്റണി അടുത്തിടെ പങ്കുവെച്ചിരുന്നു. ‘സാറാസിന്റെ മഹാനായ ആർട് ഡയറക്ടർ മോഹൻദാസ് ആണ് ഈ രംഗത്തിന് പ്രചോദനമായത് എന്ന് ജൂഡ് ആന്റണി പറയുന്നു. ‘സിംഗിള്‍ ഫോട്ടോ കിട്ടാത്തത് കൊണ്ടല്ല ഫാമിലി ഫോട്ടോ ഇട്ടത്. മണിചേട്ടന്റെ കയ്യില്‍ ഇരിക്കുന്ന ആ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്‍റെ ഉപജ്ഞാതാവ്. ലൊക്കേഷൻ ഹണ്ടിനിടെ മണിചേട്ടനെ ഫോണില്‍ വിളിച്ച് മകന്‍ കുഞ്ഞിപ്പുഴു പാടിച്ച കാര്യം പറഞ്ഞു കേട്ടു ചിരിച്ചു മറിഞ്ഞ ഞാന്‍ അതും തിരക്കഥയില്‍ കയറ്റുകയായിരുന്നു’.
Read More: ’17 വർഷത്തിനുശേഷം ആദ്യ സിനിമയുടെ അതേ ലൊക്കേഷനിൽ’- ഉദയനാണ് താരത്തിന്റെ ഓർമ്മകളിൽ റോഷൻ ആൻഡ്രൂസ്
സണ്ണി വെയ്‌നാണ് ചിത്രത്തില്‍ നായകകഥാപാത്രമായെത്തുന്നത്. മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ജിബു ജേക്കബ്, ശ്രിന്ദ, ധന്യ വര്‍മ്മ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. അതേസമയം കൊവിഡ്ക്കാലത്ത് ഏറെ പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. എല്ലാത്തരത്തിലുമുള്ള കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം. അതേസമയം, ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദൻ എന്ന ചിത്രത്തിലാണ് അന്ന ബെൻ അടുത്തതായി വേഷമിടുന്നത്. ചിത്രത്തിൽ ടൊവിനോ തോമസാണ് നായകൻ.
Story highlights- sreeram ramachandran’s funny video