‘നീയാണ് ഞങ്ങൾക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യം’- മകൾക്ക് പിറന്നാൾ ആശംസിച്ച് ശിവദ
സു സു സുധീ വാത്മീകം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ശിവദ. ഇടി, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലും ശിവദ വേഷമിട്ടിരുന്നു. മലയാളത്തേക്കാൾ തമിഴിലാണ് ശിവദ ജനപ്രിയയായത്. നടൻ മുരളിയുമായി വിവാഹം കഴിഞ്ഞ ശിവദ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. കാത്തിരിപ്പിനൊടുവില്‍ കുഞ്ഞു പിറന്ന വിശേഷമൊക്കെ ആരാധകരുമായി നടി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, മകൾക്ക് രണ്ടാം പിറന്നാൾ ആശംസിക്കുകയാണ് നടി.
മകൾ അരുന്ധതിക്ക് ജന്മം നൽകിയ അതുല്യ നിമിഷത്തെക്കുറിച്ച് വിശദമായൊരു കുറിപ്പിലൂടെ പിറന്നാൾ ആശംസിക്കുകയാണ് ശിവദ. ‘നീയെന്റെ ഉള്ളിലിരുന്ന് വയറ്റിൽ ചവിട്ടിയത് ഇന്നലെ പോലെ തോന്നുന്നു..ഇന്ന് നിനക്കു രണ്ടു വയസ്സു തികയുകയാണ്. ഞാനും അച്ഛനും നിന്നെ എത്രമാത്രം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് നിനക്കറിയാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നീയാണ് ഞങ്ങൾക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യം, ഞങ്ങളുടെ ജീവിതകാല സന്തോഷം. എന്റെ ജോലി കാരണം നിന്റെ പ്രത്യേക ദിവസത്തിൽ കൂടെ ഉണ്ടായിരിക്കാൻ എനിക്ക് സാധിച്ചില്ല..നിനക്ക് ഈ ലോകത്തിലെ എല്ലാ ആശംസകളും നേരുന്നു അരുന്ധതി … പുഞ്ചിരിച്ചുകൊണ്ട് സന്തോഷം ചുറ്റും പരത്തുക. ജന്മദിനാശംസകൾ എന്റെ കൊച്ചു രാജകുമാരി. ഞങ്ങൾ നിന്നെ വളരെയധികം സ്നേഹിക്കുന്നു’- ശിവദ കുറിക്കുന്നു.
Read More: സുവർണ്ണ കാലഘട്ടത്തിന്റെ വരവ് -‘പൊന്നിയിൻ സെൽവൻ’ ഒന്നാം ഭാഗം 2022ൽ എത്തും
2009ലാണ് ശിവദ അഭിനയ രംഗത്തേക്ക് എത്തിയത്. കേരളകഫേ എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ ശിവദ, ലിവിങ് ടുഗദര്‍ എന്ന ഫാസില്‍ ചിത്രത്തില്‍ നായികയായെത്തി. പിന്നീട് തമിഴകത്തും ശിവദ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധ നേടിയ നടിയുടെ ഒന്നിലേറെ സിനിമകളാണ് തമിഴിൽ അണിയറയിൽ ഒരുങ്ങുന്നത്. സിനിമാ സീരിയല്‍ അഭിനേതാവായ മുരളീകൃഷ്ണനാണ് ശിവദയുടെ ഭര്‍ത്താവ്.
Sshivada on her daughter Arundathi’s birthday