ജല്ലിക്കട്ടിന്റെ പശ്ചാത്തലത്തിൽ വെട്രിമാരൻ ചിത്രം ഒരുങ്ങുന്നു; ശ്രദ്ധനേടി സൂര്യയുടെ ‘വാടിവാസൽ’ ലുക്ക്

July 17, 2021

ജല്ലിക്കട്ടിന്റെ പശ്ചാത്തലത്തിൽ സൂര്യയെ നായകനാക്കി വെട്രിമാരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് വാടിവാസൽ. ചിത്രത്തിന് വേണ്ടിയുള്ള സൂര്യയുടെ മേക്ക് ഓവറും ചലച്ചിത്രലോകത്ത് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സൂര്യയുടെ ലുക്ക് തന്നെയാണ് പോസ്റ്ററിലെ മുഖ്യ ആകർഷണം.

അതേസമയം ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി എസ് ചെല്ലപ്പയുടെ നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് സിനിമ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അച്ഛന്‍റെ മരണത്തിനു കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന ‘പിച്ചി’യുടെ കഥയാണ് സി എസ് ചെല്ലപ്പയുടെ നോവൽ. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read also:മുനിസിപ്പാലിറ്റിയിലെ തൂപ്പ് ജോലിയിൽ നിന്നും ഡെപ്യൂട്ടി കളക്ടർ പദവിയിലേക്ക്; മാതൃകയായി ആശയുടെ വളർച്ച

കഴിഞ്ഞ സെപ്തംബറിൽ ചിത്രീകരണം ആരംഭിച്ച ചിത്രം കൊവിഡിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം നിർത്തിവെച്ചതാണ്. അതേസമയം ധനുഷിനെ നായകനാക്കി ഒരുക്കിയ അസുരനാണ് വെട്രിമാരന്റെ അവസാന ചിത്രം. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം, മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരമടക്കം കരസ്ഥമാക്കിയിരുന്നു. അതേസമയം ആദ്യമായി സൂര്യ- വെട്രിമാരൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് വാടിവാസൽ.

Story Highlights: suriya look vaadivaasal