മുനിസിപ്പാലിറ്റിയിലെ തൂപ്പ് ജോലിയിൽ നിന്നും ഡെപ്യൂട്ടി കളക്ടർ പദവിയിലേക്ക്; മാതൃകയായി ആശയുടെ വളർച്ച
കഴിഞ്ഞ രണ്ട് വർഷമായി മുനിസിപ്പാലിറ്റിയിൽ ജോലിത്തിരക്കിലാണ് ആശ..മുനിസിപ്പാലിറ്റിയിലെ മുക്കും മൂലയും അടിച്ചുതുടച്ച് വൃത്തിയാക്കുന്ന ജോലിയാണ് ആശയ്ക്ക്..എന്നാൽ ഈ ജോലിയിൽ നിന്നും ഇപ്പോൾ പ്രമോഷൻ ലഭിച്ചിരിക്കുകയാണ് ആശയ്ക്ക്. അതും ചെറിയ പ്രമോഷനല്ല ജോധ്പൂർ മുനിസിപ്പാലിറ്റിയിലെ ഈ തൂപ്പുകാരി ഇനി മുതൽ ഡെപ്യൂട്ടി കളക്ടറാണ്…
സമൂഹമാധ്യമങ്ങൾ മുഴുവൻ നിറഞ്ഞ് കൈയടിക്കുകയാണ് ആശ കന്ധര എന്ന യുവതിയ്ക്ക് മുന്നിൽ…തൂപ്പ് ജോലിക്കാരിയായിരുന്ന ആശ സ്വന്തം ജീവിതം കൊണ്ട് നിരവധിപ്പേർക്ക് ഇന്ന് പ്രചോദനമായി മാറിയിരിക്കുകയാണ്. രാജസ്ഥാനിലെ ജോധ്പ്പൂർ സ്വദേശിയായിരുന്ന ആശ കഠിനാധ്വാനവും സ്വന്തം കഴിവിലുള്ള വിശ്വാസവും കൊണ്ട് മാത്രമാണ് കളക്ടർ പദവിയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ മിന്നുന്ന വിജയം നേടിയാണ് ആശ ഡപ്യൂട്ടി കളക്ടർ പദവി കരസ്ഥമാക്കിയത്.
Read also:വീല് ചെയറിലാണ് ജീവിതം; ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്ക്കായി തളരാതെ കൃഷി ചെയ്യുന്ന പെണ്കരുത്ത്
രാജസ്ഥാനിലെ ഒരു സാധാരണ കുടുംബത്തിൽ പിറന്ന ആശയ്ക്ക് സ്വന്തം കുടുംബത്തെ പോറ്റാനായി ജോലിക്ക് പോകേണ്ടത് അത്യാവശ്യമായിരുന്നു. രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ എഴുതിയ ശേഷമാണ് മുനിസിപ്പാലിറ്റിയിൽ തൂപ്പ് കാരിയായി ആശ ജോലിയ്ക്ക് കയറിയത്. ഇതിനിടെയിലാണ് കഴിഞ്ഞ ദിവസം പരീക്ഷയുടെ റിസൽറ്റ് വന്നത്. ഫലം വന്നപ്പോൾ 728- ആം റാങ്കാണ് ആശയ്ക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം തന്നെപോലെ കഷ്ടപ്പടും ദുരിതവും അനുഭവിക്കുന്നവർക്ക് സമൂഹത്തിൽ നേരിടേണ്ടിവരുന്ന വിവേചനം തന്നെയാണ് ഈ പരീക്ഷ എഴുതാൻ തന്നെ പ്രേരിപ്പിച്ചത് എന്നാണ് ആശ പറയുന്നത്..
Story Highlights: sweeper become deputy collector