‘തലൈവി’യുടെ റിലീസ് തിയേറ്ററുകളിൽ മാത്രമെന്ന് കങ്കണ
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി റിലീസിന് ഒരുങ്ങുന്ന ബഹുഭാഷാ ചിത്രമാണ് തലൈവി . ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി മൂന്ന് ഭാഷകളിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ബോളിവുഡ് നടി കങ്കണ റണൗത്ത് ആണ് ചിത്രത്തിൽ നായികയാകുന്നത്. കൊവിഡ് പ്രതിസന്ധി കാരണം റിലീസ് നീളുന്ന ചിത്രം തിയേറ്ററുകൾ സജീവമായതിന് ശേഷം മാത്രമേ റിലീസ് ചെയ്യൂ എന്ന് അറിയിച്ചിരിക്കുകയാണ് കങ്കണ.
ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ചിത്രത്തെ സംബന്ധിച്ച വിവരം നടി പങ്കുവെച്ചത്. എ എൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവി ജെ ജയലളിതയുടെ സിനിമാ ജീവിതം മുതൽ രാഷ്ട്രീയ ജീവിതം വരെ പങ്കുവയ്ക്കുന്ന ചിത്രമാണ്. ചിത്രത്തിൽ മുൻ തമിഴ്നാട് മുഖ്യമന്ത്രി എം.ജി രാമചന്ദ്രന്റെ വേഷത്തിൽ അരവിന്ദ് സ്വാമിയാണ് എത്തുന്നത്.
Read More: ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ ആരോഗ്യകരമായ ഡ്രിങ്ക് പരിചയപ്പെടുത്തി റീനു മാത്യൂസ്- വിഡിയോ
മുൻപ്, ക്വീൻ എന്ന വെബ് സീരിസിലും എം ജി ആറായി വേഷമിട്ടത് അരവിന്ദ് സ്വാമിയായിരുന്നു. ജയലളിതയുടെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 24- നാണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്. വിബ്രി കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വരര്‍ധനും ശൈലേഷ് ആര് സിംഗും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
Story highlights- ‘Thalaivi’ to release on the big screens