മുഖത്തിന്റെ വീക്കം കുറയ്ക്കാൻ ലളിതമായ മാർഗം പങ്കുവെച്ച് തമന്ന- വിഡിയോ
താരങ്ങളുടെ സൗന്ദര്യ സംരക്ഷണ രീതികളെക്കുറിച്ച് അറിയാൻ ആരാധകർക്ക് എപ്പോഴും ജിജ്ഞാസയുണ്ട്. അതുകൊണ്ടുതന്നെ ആരാധകർക്കായി പല താരങ്ങളും ടിപ്സ് നൽകാറുണ്ട്. ഇപ്പോഴിതാ, മുഖത്തിന്റെ വീക്കം മാറാനായി ഒരു എളുപ്പമാർഗം പങ്കുവയ്ക്കുകയാണ് നടി തമന്ന. ഉറക്കത്തിൽ നിന്നും ഉണരുമ്പോഴും കരയുമ്പോഴുമെല്ലാം കണ്ണും മുഖവുമെല്ലാം സ്വാഭാവികമായി വീങ്ങിയിരിക്കാറുണ്ട്. അങ്ങനെ വീങ്ങാതിരിക്കാനുള്ള മാർഗമാണ് തമന്ന പങ്കുവയ്ക്കുന്നത്.
ഒരു ബൗളിൽ നിറയെ തണുത്ത വെള്ളം നിറച്ചിരിക്കുന്നു. അതിൽ ധാരാളം ഐസ് ക്യൂബുകളും ഉണ്ട്. ഇതിലേക്ക് മുഖം മുക്കി വയ്ക്കണം. മുഖം മുക്കുന്നതിന്റെ രീതി തമന്ന കാണിച്ചുതരുന്നുമുണ്ട്. ഇത് മുഖത്തെ സുഷിരങ്ങൾ അടക്കുകയും മുഖം വീക്കമില്ലാതിരിക്കുകയും ചെയ്യും.
Read More: 2020ൽ ജനിച്ച ഈ പെൺകുട്ടിക്ക് കൺമുന്നിലുള്ളതെല്ലാം സാനിറ്റൈസറാണ്- രസികൻ വിഡിയോ
അതേസമയം, കൊവിഡ് മുക്തയായതിന് പിന്നാലെ, ശരീര സംരക്ഷണത്തിനായി ആവശ്യമുള്ള കാര്യങ്ങൾ ആരാധകർക്കായി നടി പങ്കുവെച്ചിരുന്നു. ഹൈദരാബാദിൽ ഷൂട്ടിംഗിനിടെയാണ് നടിക്ക് കൊവിഡ് ബാധിച്ചത്. അതേസമയം, ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ അന്ധാദുൻ എന്ന ബോളിവുഡ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലാണ് തമന്ന ഇപ്പോൾ വേഷമിടുന്നത്. മെർലാപക ഗാന്ധിയാണ് തെലുങ്കിൽ ചിത്രം ഒരുക്കുന്നത്.
Story highlights- thamanna shares a tip that reduces facial puffiness