മലയാളികള്‍ക്ക് ഏറ്റുപാടാന്‍ പാകത്തിന് കിടിലന്‍ താളത്തില്‍ തങ്കച്ചന്റെ മിഠായിപാട്ട്
മലയാളികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ പാട്ടാണ് ‘ മറിയേടമ്മേടെ ആട്ടിന്‍കുട്ടി മണിയന്റമ്മേടെ സോപ്പു പെട്ടി’… തങ്കച്ചന് വിതുര ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക്കിലൂടെ പ്രേക്ഷകരിലേക്കെത്തിച്ച ഗാനം സൈബര്‍ ഇടങ്ങളില്‍ പോലും ഹിറ്റ്ലിസ്റ്റില് ഇടം പിടിച്ചു. ഇപ്പോഴിതാ മറ്റൊരു തകര്‍പ്പന്‍ ഗാനവുമായി വീണ്ടും കൈയടി നേടുകയാണ് തങ്കച്ചന് വിതുര.
രസകരമായ ഒരു മിഠായിപ്പാട്ടാണ് ഇത്. ‘പിടിപിടി നാരങ്ങ തണ്ണി മോര് മുറുക്ക് മിഠായി…. എന്റച്ഛന് കച്ചോടം ചെയ്യണ് ബീഡിക്കടയിലെ മിഠായി….’ എന്നു തുടങ്ങുന്ന ഗാനം ഏറെ രസകരമാണ്. സ്റ്റാര്‍ മാജിക്ക് വേദിയില്‍ ഒരു സ്കൂള്കുട്ടിയായെത്തിയാണ് തങ്കച്ചന് പുതിയ പാട്ട് സമ്മാനിച്ചത്.
സ്റ്റാര്‍ മാജിക്ക് എന്ന പരിപാടി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് തികച്ചും വേറിട്ട ആസ്വാദനമാണ്. സ്റ്റാര്‍ മാജിക് പരിപാടിയിലെ താരങ്ങളെല്ലാം പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു. തങ്കച്ചന് വിതുര എന്ന താരത്തെ പ്രേക്ഷകര്‍ ഏറെ സ്നേഹത്തോടെ തങ്കു എന്നാണ് വിളിക്കുന്നത്. ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക്കിലെ തങ്കുവിന്റെ ഓരോ പ്രകടനങ്ങളും പ്രേക്ഷകര്‍ക്ക് മനോഹരമായ ചിരി വിരുന്നാണ് സമ്മാനിക്കുന്നതും.
തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചന്. കുട്ടിക്കാലം മുതല്ക്കേ പാട്ടും മിമിക്രിയും ഡാന്‍സുമെല്ലാം ഏറെ ഇഷ്ടത്തോടെ താരം കൂടെകൂട്ടി. മിനിസ്ക്രീനില്‍ സാന്നിധ്യമറിയിച്ചു തുടങ്ങിയപ്പോള്‍ മുതല്ക്കേ തങ്കച്ചനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങി. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലുമില്ലാതെ ഹാസ്യത്തെ അനായാസം കൈകാര്യം ചെയ്യാന്‍ ഈ കലാകാരന് സാധിക്കുന്നു.
‘മെമ്മറീസ്’, ‘ലൈഫ് ഓഫ് ജോസുകുട്ടി’, ‘ദൃശ്യം’, ‘അമര്‍ അക്ബര്‍ അന്തോണി’, ‘പരോള്‍’ തുടങ്ങിയ സിനിമകളില്‍ തങ്കച്ചന് അവതരിപ്പിച്ച കഥാപാത്രങ്ങളും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധ നേടി. എന്തായാലും ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക്കിലെ തങ്കച്ചന് രസകരങ്ങളായ പാട്ടുകളിലൂടേയും പ്രേക്ഷകരുടെ സ്റ്റാറായി മാറിയിരിക്കുകയാണ്.
Story highlights: Thankachan Vithura’s new song trending in Social Media