ഇത് യുദ്ധത്തിന്റെ അവശേഷിപ്പല്ല; കൗതുകമായി ബാറ്റിൽഷിപ്പ് ഐലൻഡ്
കാഴ്ചയിൽ ഏറെ വ്യത്യസ്തതകൾ പുലർത്തുന്ന ഒരിടമാണ് ബാറ്റിൽഷിപ്പ് ഐലൻഡ്. ആദ്യകാഴ്ചയിൽ ഒരു യുദ്ധഭൂമിയുടെ അവശേഷിപ്പ് പോലെ തോന്നിക്കുന്നതാണ് ഈ ഇടമെങ്കിലും ഇതൊരു യുദ്ധത്തിന്റെ അവശേഷിപ്പല്ല.. തകർന്നടിഞ്ഞ യുദ്ധക്കപ്പൽ പോലെയോ, ഒരു യുദ്ധഭൂമിയ്ക്ക് സമാനമായ രീതിയിലോ ഒക്കെയാണ് ഈ ദ്വീപിന്റെ ആകൃതി. വർഷങ്ങൾക്ക് മുൻപ് ഇവിടെ നിരവധി ആളുകൾ താമസിച്ചിരുന്നു. എന്നാൽ ഇവിടെ ജനവാസം ഉണ്ടായിരുന്നുവെന്നതിനും ഇപ്പോൾ തെളിവുകൾ ഒന്നും അവശേഷിക്കുന്നില്ല.
രൂപത്തിൽ യുദ്ധഭൂമിയ്ക്ക് സമാനമായ ഈ ഇടത്തിന് ഇനിയുമുണ്ട് നിരവധി പ്രത്യേകതകൾ. നാഗസാക്കിയുടെ പരിധിയിൽപ്പെട്ട നിരവധി ഇടങ്ങളിൽ ഒന്നാണ് ബാറ്റിൽഷിപ്പ് ഐലൻഡ് എന്നറിയപ്പെടുന്ന ഹാഷിമ ദ്വീപ്. എന്നാൽ ഈ പ്രദേശത്തെ യുദ്ധം ബാധിച്ചിട്ടില്ല. മറിച്ച് വർഷങ്ങൾക്ക് മുൻപ് ഈ ദ്വീപിലും പരിസര പ്രദേശങ്ങളിലുമായി വ്യാപകമായി കൽക്കരി ഖനി കണ്ടെത്തിയിരുന്നു. അങ്ങനെ രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്ത് ഇവിടുത്തെ കൽക്കരി ഖനി ശേഖരിക്കുന്നതിനായി നിരവധിപേർ എത്തുകയും ഈ പ്രദേശത്തെ ചൂഷണം ചെയ്യുകയും ചെയ്തു. കൊറിയയിൽ നിന്നും ചൈനയിൽ നിന്നുമാണ് കൽക്കരി കുഴിച്ചെടുക്കുന്നതിനായി തൊഴിലാളികളെയും ജയിൽ പുള്ളികളെയും ഇവിടേക്ക് എത്തിച്ചത്.
Read also: പതിനാല് നിലകളിലായി ഒരുങ്ങിയ വനം; അത്ഭുതമായി ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ഫോറസ്റ്റ്
കൽക്കരിയ്ക്ക് പകരം പെട്രോളിയം വന്നതോടെ ഈ പ്രദേശത്തിന്റെ വിലയിടിഞ്ഞു. അവസാനം ഈ പ്രദേശത്ത് നിന്നും ആളുകൾ കൂട്ടത്തോടെ താമസം മാറ്റാൻ തുടങ്ങി. അങ്ങനെ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഈ പ്രദേശത്ത് ഇപ്പോൾ ജനവാസത്തിന്റെ തെളിവുകൾ പോലും അവശേഷിക്കുന്നില്ല.
Story Highlights; Truth about Hashima island