സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി ‘വലിമയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഏറെനാളായി സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് അജിത് നായകനായ വലിമയ്. രണ്ടു വർഷത്തിലധികമായി സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ട്. ലൊക്കേഷൻ ചിത്രങ്ങൾ പോലും പുറത്തുവിടാതിരുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുകയാണ്. മോഷൻ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
ചിത്രത്തിൽ പുതിയ ലുക്കിലാണ് നടൻ എത്തുന്നത്. ഒരു റൈഡറുടെ ലുക്കിലാണ് അജിത് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. ഈ വർഷം അവസാനം ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് മോഷൻ പോസ്റ്ററിന് ഒപ്പം അണിയറപ്രവർത്തകർ പങ്കുവയ്ക്കുന്നത്.
പ്രീ-ബിസിനസിൽ 200 കോടി നേടിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ ഐശ്വരമൂർത്തി എന്ന ഐപിഎസ് ഓഫീസറായാണ് അജിത് എത്തുന്നത്. ചിത്രത്തിൽ അജിത്തിനൊപ്പം കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.
#Valimai #ValimaiFirstlook HD Postershttps://t.co/fDAOeWHdCd#ValimaiMotionPoster #Ajithkumar @BoneyKapoor #HVinoth @BayViewProjOffl @SureshChandraa #NiravShah @thisisysr @humasqureshi @ActorKartikeya @RajAyyappamv @bani_j @iYogiBabu @editorvijay @dhilipaction #Kathir pic.twitter.com/ZCtsFWpq4q
— BayViewProjectsLLP (@BayViewProjOffl) July 11, 2021
ബോളിവുഡ് താരം ജോൺ എബ്രഹാം തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ്. ജോൺ എബ്രഹാം അതിഥി വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റേസിംഗ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് വലിമയ്. നേർക്കൊണ്ട പാർവൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ എച്ച് വിനോദാണ് ചിത്രമൊരുക്കുന്നത്. ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ അണിയറയിൽ സംഗീതസംവിധായകൻ യുവൻ ശങ്കർ രാജയും ഛായാഗ്രാഹകൻ നീരവ് ഷായും ഉണ്ട്.
Story highlights- valimai first look