‘എനിക്ക് കുഴപ്പമൊന്നുമില്ല, കറക്റ്റ് അല്ലേ?’- പൃഥ്വിരാജിനോട് മലയാളത്തിൽ സംസാരിക്കാൻ ശ്രമിച്ച് വിദ്യ ബാലൻ- വിഡിയോ
മലയാളിയെങ്കിലും വിദ്യ ബാലന്റെ ഭാഗ്യം തെളിഞ്ഞത് ബോളിവുഡിൽ ആയിരുന്നു. മോഹൻലാലിനൊപ്പം ആദ്യ സിനിമയിൽ വേഷമിട്ടെങ്കിലും ചിത്രം പാതി വഴിയിൽ മുടങ്ങി. പിന്നീട് വിദ്യ ബാലനെ ബോളിവുഡ് താരറാണിയായാണ് മലയാളികൾ കണ്ടത്. ഇപ്പോൾ ഷേർണി എന്ന സിനിമയിലാണ് വിദ്യ ഏറ്റവും ഒടുവിൽ വേഷമിട്ടത്. ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന്റെ വിശേഷങ്ങൾ പ്രൈമിലൂടെ തന്നെ റിലീസ് ചെയ്ത കോൾഡ് കേസിലെ നായകനായ പൃഥ്വിരാജുമായി പങ്കുവയ്ക്കുന്ന വിഡിയോ ശ്രദ്ധേയമാകുകയാണ്.
വീഡിയോ കോളിലൂടെ സംസാരിക്കുകയാണ് ഇരുവരും. പൃഥ്വിരാജ് നായകനായ ഉറുമിയിൽ ഒന്നിച്ച് അഭിനയിച്ച സൗഹൃദം ഇരുവരിലുമുണ്ട്. പൃഥ്വിരാജിനോട് മലയാളത്തിൽ സംസാരിക്കാൻ ശ്രമിക്കുന്ന വിദ്യ ബാലനെയാണ് വിഡിയോയിൽ കാണാൻ സാധിക്കുക. രണ്ടു ചിത്രങ്ങളെകുറിച്ചും പരസ്പരം പങ്കുവയ്ക്കുകയാണ് താരങ്ങൾ. അതിനൊപ്പം വിദ്യയുടെ മലയാളത്തിന് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല എന്നും പൃഥ്വിരാജ് പറയുന്നു. ആമസോൺ പ്രൈം ആണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.
വിദ്യ ബാലൻ നായികയാകുന്ന പുതിയ ചിത്രമാണ് ‘ഷേർണി’. ചിത്രത്തിൽ ഫോറസ്റ്റ് ഓഫീസറുടെ വേഷത്തിലാണ് വിദ്യ എത്തുന്നത്.. കഴിഞ്ഞ വർഷം മാർച്ചിൽ തുടങ്ങാനിരുന്ന ചിത്രമാണ് ഷേർണി. ലോക്ക് ഡൗൺ പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം മാറ്റിവയ്ക്കുകയായിരുന്നു. സിനിമയുടെ ചിത്രീകരണം പൂർണമായും കാട്ടിലായിരുന്നതുകൊണ്ട് പ്രതിസന്ധി കാര്യമായി ബാധിച്ചില്ല. ജൂൺ പതിനെട്ടിനാണ് ചിത്രം ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്തത്.
Read More: കടുവയില്‍ നിന്നും രക്ഷ നേടാന്‍ നീര്‍കാക്കയുടെ ബുദ്ധിപരമായ നീക്കം: തന്ത്രം സൈബര്‍ ഇടങ്ങളില്‍ വൈറല്‍
ജൂൺ 30നാണ് ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് പൃഥ്വിരാജ് നായകനായ കോൾഡ് കേസ് എത്തിയത്. ചിത്രത്തിൽ എസിപി സത്യജിത് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. തനു ബാലക്ക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ദിതി ബാലനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
Story highlights- vidhya balana and prithviraj facetime video